ഡാസ്വിക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് അഭിഷേക് അടുത്തിടെ ഫിലിംഫെയർ ഒടിടി അവാർഡ് നേടിയിരുന്നു. 

മുംബൈ: അമിതാഭ് ബച്ചന്‍റെ മകന്‍ എന്ന നിലയില്‍ എന്നും അഭിഷേക് ബച്ചൻ ഏത് വേദിയിലും അഭിമാനം പ്രകടിപ്പിക്കാറുണ്ട്. തന്‍റെ കഴിവുകൾ ഒരിക്കലും തന്റെ പിതാവിന് തുല്യമാകില്ലെന്ന് അഭിഷേക് പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ എഴുത്തുകാരി തസ്ലീമ നസ്രീൻ ട്വിറ്ററില്‍ അഭിഷേകിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിന് അഭിഷേക് നല്‍കിയ മറുപടി അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ്.

ഡാസ്വിക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് അഭിഷേക് അടുത്തിടെ ഫിലിംഫെയർ ഒടിടി അവാർഡ് നേടിയിരുന്നു. നടന് നിരവധി ആരാധകരിൽ നിന്ന് അഭിനന്ദനങ്ങളുമായി എത്തിയത്. തസ്‌ലീമയും അഭിഷേകിന്‍റെ അഭിനയ മികവിനെ അഭിനന്ദിച്ച് രംഗത്ത് എത്തി. എന്നാല്‍ അഭിഷേക് പിതാവിനെപ്പോലെ മികച്ചവനായിരിക്കില്ല എന്നും ബംഗ്ലദേശി എഴുത്തുകാരി കൂട്ടിച്ചേര്‍ത്തു. 

Scroll to load tweet…

ട്വിറ്ററിൽ, തസ്ലീമ നസ്രീൻ അഭിഷേക് ബച്ചനെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് “അമിതാഭ് ബച്ചൻ തന്റെ മകൻ അഭിഷേക് ബച്ചനെ വളരെയധികം സ്നേഹിക്കുന്നു, തന്‍റെ എല്ലാ കഴിവുകളും മകന് പാരമ്പര്യമായി ലഭിച്ചുവെന്നും മകനാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം കരുതുന്നു. അഭിഷേക് നല്ലവനാണ്, പക്ഷേ അഭിഷേക് അമിത്ജിയോളം കഴിവുള്ളവനാണെന്ന് ഞാൻ കരുതുന്നില്ല". 

തസ്ലീമ നസ്രീന്‍ ട്വിറ്ററില്‍ പറഞ്ഞത് സമ്മതിച്ചുകൊണ്ട്, തന്റെ പിതാവ് ഒരു ഇതിഹാസമാണെന്ന് അഭിഷേക് പറഞ്ഞു. അഭിഷേകിന്‍റെ മറുപടി ഇങ്ങനെ. “തികച്ചും ശരിയാണ് മാഡം. കഴിവിന്റെ കാര്യത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ആരും അദ്ദേഹത്തിന്‍റെ അടുത്ത് വരുന്നില്ല. അദ്ദേഹം എപ്പോഴും "മികച്ചവനായി" നിലനിൽക്കും! ഞാൻ അതില്‍ അങ്ങേയറ്റം അഭിമാനിക്കുന്ന മകനാണ്" -അഭിഷേക് പറഞ്ഞു.

ബോളിവുഡ് താരം സുനിൽ ഷെട്ടി ഈ ട്വീറ്റിന് റിപ്ലേയായി ഒരു ഹാർട്ട് ഇമോജി നല്‍കിയപ്പോള്‍ അഭിഷേകിന്റെ ട്വീറ്റിൽ തസ്ലീമ മറുപടി നല്‍കി. തസ്ലീമയും ജൂനിയർ ബച്ചനെ അഭിനന്ദിച്ചു, നിങ്ങളുടെ വിനയവും എളിമയും എന്നെ വളരെയധികം സ്പർശിച്ചുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

'വ്യാജമായത് സിനിമാപ്രേമികള്‍ ഇന്ന് സ്വീകരിക്കില്ല'; കൊവിഡ് കാലം സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് അനുപം ഖേര്‍

ഇന്ത്യൻ സ്ത്രീകൾ എന്തുകൊണ്ട് പാശ്ചാത്യ വസ്ത്രം ധരിക്കുന്നു? ജയ ബച്ചന്‍റെ മറുപടി ഇങ്ങനെ...