'പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?' ആരാധകന്റെ ചോദ്യത്തിന് ബച്ചന്റെ മറുപടി

Published : Apr 18, 2020, 12:09 PM IST
'പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?' ആരാധകന്റെ ചോദ്യത്തിന് ബച്ചന്റെ മറുപടി

Synopsis

തന്റെ ബ്ലോഗ് 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അദ്ദേഹം എത്തിയത്. ഇതിനിയെടാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ ചോദ്യം ഉയര്‍ന്നത്...

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട് ബോളിവുഡിന്റെ ബിഗ് ബി. ലോക്ഡൗണിനിടയ്ക്ക് ആരാധകരോട് സംവദിക്കുന്നതിനിടെ അവരിലൊരാള്‍ അദ്ദേഹത്തോട് ചോദിച്ച ചോദ്യവും അതിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍. 

തന്റെ ബ്ലോഗ് 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അദ്ദേഹം എത്തിയത്. ഇതിനിയെടാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ ചോദ്യം ഉയര്‍ന്നത്. '' താങ്കള്‍ എപ്പോഴെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ ?'' - ഉടന്‍ തന്നെ അമിതാബ് ബച്ചന്‍ ആരാധകന് മറുപടിയും നല്‍കി. 

'രാവിലെ ശുഭകാര്യങ്ങള്‍ പറയൂ' എന്നായിരുന്നു അതിനുള്ള ബച്ചന്റെ മറുപടി. അമിതാഭ് ബച്ചന്‍ നേരത്തേ രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്നു. 1984 ല്‍ അലഹബാദില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്