ആനയും ചെണ്ടമേളവുമായി അഭിരാമിയുടെ പിറന്നാൾ; ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

Published : Oct 10, 2022, 01:14 PM ISTUpdated : Oct 10, 2022, 01:16 PM IST
ആനയും ചെണ്ടമേളവുമായി അഭിരാമിയുടെ പിറന്നാൾ; ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

Synopsis

ഏതാനും മാസങ്ങൾക്ക് മുമ്പാണ് സം​ഗീത സംവിധായകനും ​ഗായകനുമായി ഗോപി സുന്ദറുമായുള്ള തന്‍റെ അടുപ്പം അമൃത അറിയിച്ചത്.

ഗായകരായും അവതാരകരായും മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ഒന്നിച്ചുള്ള സം​ഗീത പരിപാടികൾ ഏറെ ശ്രദ്ധനേടാറുണ്ട്. മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായും അമൃതയും അഭിരാമിയും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഈ സഹോദരിമാർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അഭിരാമിയുടെ പിറന്നാൾ ആഘോഷിക്കുന്ന അമൃതയുടെയും ​ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ് വൈറലാകുന്നത്. 

ആനയും ചെണ്ടമേളവുമൊക്കെയായി ​ഗംഭീരമായാണ് അഭിരാമിയുടെ പിറന്നാൾ അമൃതയും ​ഗോപി സുന്ദറും ആഘോഷമാക്കിയത്.  ‘മൂത്ത മകൾക്കു പിറന്നാൾ ആശംസകൾ’ എന്നാണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. "ഞങ്ങടെ പൊന്നോമനക്ക് ... ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നിറഞ്ഞ പിറന്നാൾ ആശംസകൾ", എന്ന് അമൃതയും ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു. അമൃതയുടെ മകൾ അവന്തികയും ആഘോഷത്തിന് ഒപ്പമുണ്ട്. ഒക്ടോബർ 9നായിരുന്നു അഭിരാമിയുടെ 27ാം ജന്മദിനം. ആഘോഷത്തിന്റെ ചിത്രങ്ങൾ അഭിരാമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

അതേസമയം, തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ രൂക്ഷമായി പ്രതികരിച്ച് അഭിരാമി രം​ഗത്തെത്തിയിരുന്നു. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ സഹോദരി അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തോട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ തന്‍റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്‍റുകള്‍ ഇടുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നതായി അമൃത സുരേഷും നേരത്തെ അറിയിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സം​ഗീത സംവിധായകനും ​ഗായകനുമായി ഗോപി സുന്ദറുമായുള്ള തന്‍റെ അടുപ്പം അമൃത അറിയിച്ചത്. പിന്നാലെ ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായി മാറി. പോസ്റ്റുകൾക്ക് താഴെ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. 

ബജറ്റ് 85 കോടി, ഒരാഴ്ചയ്ക്കുള്ളിൽ 100 കോടിയായി തിരിച്ചുപിടിച്ച് ​'ഗോഡ് ഫാദർ' !

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക