അമ്മൂമ്മയ്ക്ക് മേക്കോവർ നടത്തി അമൃത; ഇപ്പോൾ കൂടുതൽ സുന്ദരിയായെന്ന് പ്രേക്ഷകർ

Published : Dec 11, 2022, 12:34 PM ISTUpdated : Dec 11, 2022, 12:39 PM IST
അമ്മൂമ്മയ്ക്ക് മേക്കോവർ നടത്തി അമൃത; ഇപ്പോൾ കൂടുതൽ സുന്ദരിയായെന്ന് പ്രേക്ഷകർ

Synopsis

കുടുംബവിളക്ക് പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരം

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ടെലിവിഷന്‍ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത. കുടുംബവിളക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് ശീതള്‍ എന്ന കഥാപാത്രം ആയിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു സീരിയല്‍ പ്രേമികള്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളും അമൃത പങ്കുവെക്കാറുണ്ട്.

അമ്മൂമ്മയ്ക്ക് നടത്തിയ മേക്കോവര്‍ ആണ് അമൃതയുടെ ചാനലിലെ പുതിയ വിശേഷം. അമ്മൂമ്മയെ ചുരിദാർ ധരിപ്പിച്ച് മേക്കപ്പും ചെയ്ത് സുന്ദരിയാക്കി മാറ്റുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വളരെ മടിച്ചാണ് അമൃതയ്ക്ക് മുന്നിൽ അമ്മൂമ്മ ആദ്യം ഇരിക്കുന്നതെങ്കിലും പിന്നീട് മേക്കപ്പെല്ലാം ഇഷ്ടപ്പെട്ടു വരുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ സിനിമ രംഗങ്ങൾ ഉപയോഗിച്ച് ട്രോളും വീഡിയോയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മുടിയൊക്കെ മെടഞ്ഞ് കെട്ടി ചുരിദാറും ഇട്ട് എത്തുന്ന അമ്മൂമ്മയെ കാണാൻ ആദ്യത്തെക്കാൾ ഭംഗിയുണ്ടെന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം.

ALSO READ : 'വണ്‍ മോര്‍ ടേക്ക്' വിളിക്കുന്ന മമ്മൂട്ടി; റോഷാക്ക് മേക്കിംഗ് വീഡിയോ

കുടുംബ വിളക്കിൽ നിന്ന് പിന്മാറിയതിനു പിന്നാലെ താരത്തിന്റെ വിവാഹമാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത രംഗത്ത് വന്നിരുന്നു. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും സീരിയലിന്റെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ ഒന്ന് ഒഴിവാക്കേണ്ട സാഹചര്യം വന്നപ്പോഴാണ് സീരിയൽ ഉപേക്ഷിക്കേണ്ടി വന്നതെന്നും താരം പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി