നടിയുടെ കാല്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന ഒരു വീഡിയോ; വിശദീകരണവുമായി രാംഗോപാല്‍ വര്‍മ്മ

Published : Dec 11, 2022, 10:34 AM ISTUpdated : Dec 11, 2022, 09:41 PM IST
നടിയുടെ കാല്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന ഒരു വീഡിയോ; വിശദീകരണവുമായി രാംഗോപാല്‍ വര്‍മ്മ

Synopsis

വളരെ രൂക്ഷമായി തന്നെയാണ് നെറ്റിസൺമാര്‍ ഇതിനെതിരെ പ്രതികരിച്ചത്. ഓൺലൈനിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച് ഒരു ദിവസത്തിന് ശേഷം, മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റുമായി രാം ഗോപാൽ വർമ്മ വന്നിരിക്കുകയാണ്. 

മുംബൈ: സിനിമാ സംവിധായകന്‍ രാം ഗോപാൽ വർമ്മയുടെ അടുത്തിടെ ഇറങ്ങിയ വീഡിയോ  സൈബര്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. നടി അൻഷു റെഡ്ഡിയുടെ കാൽവിരലുകളിൽ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന ഒരു വീഡിയോ രാം ഗോപാൽ വർമ്മ തന്നെയാണ് പോസ്റ്റ് ചെയ്തത്. 

വളരെ രൂക്ഷമായി തന്നെയാണ് നെറ്റിസൺമാര്‍ ഇതിനെതിരെ പ്രതികരിച്ചത്. ഓൺലൈനിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച് ഒരു ദിവസത്തിന് ശേഷം, മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റുമായി രാം ഗോപാൽ വർമ്മ വന്നിരിക്കുകയാണ്. അദ്ദേഹം തെന്നിന്ത്യൻ നടി അപ്‌സര റാണിയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്.

പുള്ളിപ്പുലിയുടെ മുദ്രയുള്ള ബിക്കിനി സെറ്റ് ധരിച്ച നടി അപ്‌സര റാണിക്കൊപ്പം രാം ഗോപാൽ വർമ്മ  അടുത്ത് നിൽക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത് : ഞാനും അപ്സര റാണിയും പ്രസാദ് മൾട്ടിപ്ലക്‌സ് സ്‌ക്രീൻ 5-ൽ  8.45 എഎം ഷോ കാണാനുള്ള യാത്രയിലാണ് - എന്ന് ആര്‍വിജി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നു.

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കാനാണ് താൻ തറയിൽ ഇരുന്ന് നടിയുടെ കാലില്‍ ചുംബിക്കുകയും നക്കുകയും ചെയ്തത് എന്നാണ്  രാം ഗോപാൽ വർമ്മ  പറഞ്ഞത്. വീഡിയോയില്‍ രാം ഗോപാൽ വർമ്മ ആഷു റെഡ്ഡിയുടെ പാദങ്ങളിൽ ചുംബിക്കുക മാത്രമല്ല, അവളുടെ അനുവാദത്തോടെ അവളുടെ കാൽവിരലുകൾ നക്കുകയും ചെയ്തിരുന്നു.

എന്നും വിവാദങ്ങളുടെ കളിതോഴനാണ് രാം ഗോപാൽ വർമ്മ. കഴിഞ്ഞ വർഷം ഇനായ സുൽത്താനയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നൃത്ത വീഡിയോ ഏറെ വിവാദമായിരുന്നു. രംഗീല ഗാനത്തിൽ ഇനായയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സ്വന്തം അക്കൌണ്ടില്‍ പങ്കിട്ട രാം ഗോപാൽ വർമ്മ. അത് വിവാദമായപ്പോള്‍ വീഡിയില്‍ താന്‍ അല്ലെന്ന് പറഞ്ഞിരുന്നു. 

'കോക്ക്പിറ്റില്‍ കയറാന്‍ ഷൈന്‍ ശ്രമിച്ചിട്ടില്ല'; സംഭവിച്ചത് തെറ്റിദ്ധാരണയെന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍

ബ്ലാക് ക്യാറ്റെന്ന് വിളിച്ചിട്ടുണ്ട്, ആദ്യകാലത്ത് കിട്ടിയത് നായകന് ലഭിക്കുന്നതിന്‍റെ 10 ശതമാനം വേതനം; പ്രിയങ്ക

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത