ലൈക്കിന് വേണ്ടി തുണിയില്ലാത്ത ഫോട്ടോ ഇടുമെന്ന് പറഞ്ഞവർക്ക് മറുപടി

Published : Mar 20, 2019, 07:29 PM ISTUpdated : Mar 20, 2019, 07:44 PM IST
ലൈക്കിന് വേണ്ടി തുണിയില്ലാത്ത ഫോട്ടോ ഇടുമെന്ന് പറഞ്ഞവർക്ക് മറുപടി

Synopsis

ഒരു സ്വിം സ്യൂട്ട് കണ്ടാൽ പോലും കുരു പൊട്ടിക്കുന്നവർ ശരിക്കും പ്രാകൃതരാണെന്ന് ചൂണ്ടികാണിക്കുന്നവരും കുറവല്ല

കൊച്ചി: സോഷ്യൽ മീഡിയയിലെ സദാചാര ആങ്ങളമാരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പലപ്പോഴും ഇത്തരക്കാരുടെ ആക്രമണം ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് സെലിബ്രിറ്റികളും ചലച്ചിത്ര താരങ്ങളും. വസ്ത്രത്തിന്റെ അളവ് കുറഞ്ഞുപോയെന്ന നിലയിലുള്ള സൈബർ ആക്രമണം ദീപിക പദുകോൺ മുതൽ അമല പോൾ വരെയുള്ളവർ ഏറ്റുവാങ്ങിയിട്ടുണ്ട്.

നടി അനാർക്കലി മരിക്കാർ ആണ് സോഷ്യൽ മീഡിയയിലെ സദാചാര ആങ്ങളമാരുടെ ആക്രമണത്തിന്റെ പുതിയ ഇര. നീന്തൽക്കുളത്തിൽ ബിക്കിനിയിട്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതാണ് സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചത്. നടി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കൂട്ടത്തോടെയുള്ള മോശം കമന്റുകളാണ് നിറയുന്നത്. നാല് ലൈക്കിന് വേണ്ടി തുണിയില്ലാത്ത ഫോട്ടോ പോലും ഇടും എന്നു പറഞ്ഞുള്ള കമന്റുകളിൽ പലതും മാന്യതയുടെ അതിരുകൾ ഭേദിക്കുന്നതാണ്.

നടിക്കെതിരായ തെറിവിളി കമന്റുകളെ ചോദ്യം ചെയ്യാനും ചിലർ തയ്യാറായിട്ടുണ്ട്. നീന്തൽക്കുളത്തിൽ ബിക്കിനിയല്ലാതെ സാരി ഉടുക്കാൻ പറ്റുമോ ചേട്ടാ എന്നാണ് അത്തരക്കാർ ചോദിക്കുന്നത്. ഒരു സ്വിം സ്യൂട്ട് കണ്ടാൽ പോലും കുരു പൊട്ടിക്കുന്നവർ ശരിക്കും പ്രാകൃതരാണെന്ന് ചൂണ്ടികാണിക്കുന്നവരും കുറവല്ല. ആനന്ദം, മന്ദാരം എന്നീ ചിത്രങ്ങളിലൂടെയാണ് അനാർക്കലി പ്രശസ്തയായത്.

 

PREV
click me!

Recommended Stories

കല്ലുവിന് എന്താ ചേല്..; കല്യാണി പ്രിയദർശന്റെ ബോഡി ട്രാൻസ്‌ഫോർമേഷൻ കണ്ട് ഞെട്ടി മലയാളികൾ
നിവിന് ആശംസയുമായി മോഹന്‍ലാല്‍; താരനിബിഢമായി 'പ്രതിഛായ' ട്രെയ്‍ലര്‍ ലോഞ്ച്