
യുവ നടിമാരില്‍ ശ്രദ്ധയയാണ് അനശ്വര രാജൻ. മലയാളത്തില്‍ ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലെത്തി. ഉദാഹരണം സുജാതയിൽ ശ്രദ്ധേയമായ വേഷം ചെയ്ത അനശ്വര പിന്നീട് ഒന്നുരണ്ട് ചിത്രങ്ങളിൽ വേഷമിട്ടെങ്കിൽ കാര്യമായ ശ്രദ്ധ കിട്ടിയില്ല.
പിന്നീട് അനശ്വരയുടെ കരിയർ മാറ്റിമറിച്ച സിനിമകളിൽ ഒന്നായിരുന്നു ‘തണ്ണീർമത്തൻ ദിനങ്ങൾ'. കീർത്തി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷം ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. വൈകാതെ ‘ആദ്യരാത്രി’ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ സജീവമാണ് അനശ്വര. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ ചിലത് ആരാധകർ ഏറ്റെടുക്കുമ്പോൾ ചലത് വിമർശനങ്ങൾക്ക് പാത്രമാകാറുമുണ്ട്. ഇപ്പോഴിതാ ഇന്സ്റ്റഗ്രാമിൽ ദിവസങ്ങളായി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് സീരീസാണ് ശ്രദ്ധേയമാകുന്നത്. നാടൻ ലുക്കിൽ പട്ടുപാവാടയും ചുവന്ന കുപ്പായവും ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഒരു സീരീസെന്നോണം പങ്കുവച്ചിരിക്കുന്നത്.