സ്റ്റൈലിഷ് മേക്കോവറിൽ ഗ്ലാമറസ് ചിത്രങ്ങളുമായി ദുർഗ കൃഷ്ണ

Published : Aug 05, 2020, 05:55 PM IST
സ്റ്റൈലിഷ് മേക്കോവറിൽ ഗ്ലാമറസ് ചിത്രങ്ങളുമായി ദുർഗ കൃഷ്ണ

Synopsis

പൃഥ്വിരാജ് ചിത്രം  വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് നടി ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്

പൃഥ്വിരാജ് ചിത്രം  വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് നടി ദുർഗ കൃഷ്ണ. തനിനാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്. ഇപ്പോൾ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന റാം എന്ന ചിത്രത്തിൽ ദുർഗയുണ്ട്.  ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കിംഗ് ഫിഷ്, പ്രേതം 2 തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

നാടൻ ലുക്കിൽ മലയാളികളുടെ മനസിലിടംപിടിച്ച താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെയും മോഡേൺ വേഷങ്ങളിലെത്തിയിട്ടുണ്ടെങ്കിലും ഗ്ലാമർ ലുക്കിലാണ് ഇത്തവണ എത്തിയിരിക്കുന്നത്.

' പ്രിയ വിദ്വേഷികളേ, നിങ്ങൾക്ക് ഭ്രാന്താകാൻ പോന്ന ഒരുപാട് കാര്യങ്ങൾ എന്റെയടുത്തുണ്ട്, ക്ഷമയോടെ ഇരിക്കുക'- എന്നാണ് അവസാനമായി പങ്കുവച്ച ചിത്രത്തിനൊപ്പം താരം കുറിച്ചത്. ജിക്‌സൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക