'ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും'; മുണ്ടും മടക്കിക്കുത്തി ആടുതോമയ്‌ക്കൊപ്പം മാസായി അനശ്വര

Published : Feb 10, 2023, 10:27 AM IST
'ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും'; മുണ്ടും മടക്കിക്കുത്തി ആടുതോമയ്‌ക്കൊപ്പം മാസായി അനശ്വര

Synopsis

'പ്രണയ വിലാസം' എന്ന ചിത്രമാണ് അനശ്വരയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധനേടുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തിയും താരം കയ്യടി നേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ അനശ്വര പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 

സ്ഫടികം റി റിലീസിനോട് അനുബന്ധിച്ച് വച്ചിരുന്ന ഹോർഡിങ്ങിന് അരികിൽ നിന്നുള്ള ഫോട്ടോകളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്. മുണ്ടും മടക്കിക്കുത്തി സൺ​ ​ഗ്ലാസും വച്ച് മാസായി നിൽക്കുന്ന അനശ്വരയെ ഫോട്ടോയിൽ കാണാം. "ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌..ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും... മണിയാ...പോ....", എന്നാണ് അനശ്വര ചത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിന്റെ റി- റിലീസ്. 4കെ ദൃശ്യമികവിൽ ആടുതോമ വീണ്ടും സ്ക്രീനിൽ എത്തിയപ്പോൾ, അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. രണ്ടാം ദിവസമായ ഇന്നും നിരവധി പേരാണ് മോഹൻലാലിന്റെ മാസ് ആൻഡ് ക്ലാസ് ചിത്രം കാണാൻ തിയറ്ററുകളിലേക്ക് എത്തുന്നത്. 

അതേസമയം, 'പ്രണയ വിലാസം' എന്ന ചിത്രമാണ് അനശ്വരയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൻ വിജയമായ 'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുൻ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'സൂപ്പര്‍ ശരണ്യ'യിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്. 

'രാഷ്ട്രീയമൊന്നുമല്ല, കരുണയുള്ള പച്ചയായ മനുഷ്യനാണ്': സുരേഷ് ​ഗോപിയെ കുറിച്ച് സ്ഫടികം ജോർജ്

ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിൽ എത്തിയ ആളാണ് അനശ്വര.  ഉദാഹരണം സുജാത ആയിരുന്നു ആദ്യ സിനിമ. ശേഷം എവിടെ, ബിജുമേനോൻ നായകനായ ആദ്യരാത്രി എന്നിവയിലും അനശ്വര വേഷമിട്ടു.  തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് താരം പ്രേക്ഷക പ്രിയം നേടുന്നത്. വലിയ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളിലെ അനശ്വരയുടെ അഭിനയം പ്രേക്ഷക പ്രീതിനേടി. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത