രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്നും നടൻ. 

ലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും എല്ലാവരെയും ഒരുപോലെ കാണുന്ന സുരേഷ് ​ഗോപിയുടെ നല്ല മനസ്സിനെ പറ്റി നിരവധി പേർ പുകഴ്ത്തി സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ​ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അസുഖ ബാധിതനായി കിടന്നപ്പോൾ സുരേഷ് ​ഗോപി വിളിക്കുകയും എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുമായിരുന്നു എന്നും സ്ഫടികം ജോർജ് പറഞ്ഞു. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്നും നടൻ പറഞ്ഞു. 

സ്ഫടികം ജോർജിന്റെ വാക്കുകൾ

കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ​ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. ​സഹായ മനസ്ക്തയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെര‍ഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആ​ഗ്രഹം. 

'എന്നെ സൈക്കിളിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ നായകൻ'; കുറിപ്പ്

അതേസമയം, ജോർജ് വില്ലനായി അഭിനയിച്ച സ്ഫടികം എന്ന സിനിമ കഴിഞ്ഞ ദിവസം വീണ്ടും റിലീസ് ചെയ്തിരുന്നു. മികച്ച വരവേൽപ്പാണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയത്. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം 1995 ലാണ് റിലീസ് ചെയ്യുന്നത്. മോഹൻലാൽ, ഉർവശി, തിലകൻ, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്.

സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.