'അവനൊപ്പം കിടക്കണം, ഞാനന്ന് ഭദ്രകാളിയായി, വേശ്യ എന്ന കമന്റുകൾ'; ദുരനുഭവങ്ങൾ പറഞ്ഞ് രഞ്ജിനി ഹരിദാസ്

Published : Jun 07, 2026, 07:01 PM IST
Ranjini Haridas

Synopsis

അവതാരക രഞ്ജിനി ഹരിദാസ് തൻ്റെ കരിയറിൽ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി. ഒറ്റയ്ക്ക് ജീവിക്കുന്നതിൻ്റെ പേരിൽ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും കഠിനാധ്വാനം കൊണ്ടാണ് നിലനിൽക്കുന്നതെന്നും രഞ്ജിനി.

കേരളത്തിലെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോ​ദിച്ചാൽ ഒരുത്തരമെ കാണൂ. അത് രഞ്ജിന് ഹരിദാസ് ആണ്. വലിയൊരു ജനക്കൂട്ടത്തെ വളരെ മികച്ച രീതിയിൽ എന്റർടെയ്ൻ ചെയ്ത് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്ന രഞ്ജിനി എന്നും കൗതുകമാണ്. പലർക്കും റോൾ മോഡൽ കൂടിയായ രഞ്ജിനി ഇന്റസ്ട്രിയിൽ വന്നിട്ട് 30 വർഷം ആകാൻ പോകുകയാണ്. ഇക്കാലത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളേയും ചോദ്യങ്ങളേയും കുറിച്ച് പറയുകയാണ് രഞ്ജിനി ഇപ്പോൾ. തന്റെ യുട്യൂബ് ചാനലിനോട് ആയിരുന്നു രഞ്ജിനിയുടെ പ്രതികരണം.

രഞ്ജിനി ഹരി​ദാസിന്റെ വാക്കുകൾ ഇങ്ങനെ

ഷോയ്ക്കായി ദുബൈയില്‍ പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല. പ്രത്യേകിച്ച് കണ്‍ഫെര്‍ട്ടബിള്‍ അല്ലെങ്കില്‍. സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ പോകും. അങ്ങനെ ഒരു ഷോ. ഒരുപാട് പ്രമുഖ താരങ്ങളുമുണ്ട്. ഒരു സ്പോണ്‍സര്‍ക്ക് എന്നെ കാണണെമെന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു. ഞാന്‍ വേറെ ഒന്നും ചിന്തിക്കുന്നില്ല. ഇയാള്‍ക്കൊപ്പം ലഞ്ചിന് പോയി. ശേഷം അയാള് പറയുവ ഫോണ്‍ മേടിക്കാം എന്നൊക്കെ. ആദ്യമല്ലേ. ഇതൊക്കെ ഇങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു. വേറൊരു ഷോയ്ക്ക് പരിപാടി കഴിഞ്ഞിട്ട് ഡിന്നറെന്ന് പറഞ്ഞിട്ട് ഞങ്ങളെ കൊണ്ടുപോയത് വേറെ എവിടെയോ ആണ്. വെള്ളത്തിന്റെ നടുക്ക്. അവിടെ അവരുടെ ആളുകളെ വിളിച്ച് ഡിന്നര്‍. മദ്യം എല്ലാം വിളമ്പുന്നു. അതൊന്നും ഞങ്ങള്‍ക്ക് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അണ്‍കണ്‍ഫെര്‍ട്ടബിളാകാന്‍ തുടങ്ങി. എന്‍റെ ജീവിതത്തില്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടൊരു ദിവസം അതാണ്. അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍ കോളില്‍ പൊലീസ് എത്തുമെന്ന് പറഞ്ഞു. അതൊരിക്കലും മറക്കില്ല ഞാന്‍. നമ്മള് തന്നെ ഒച്ച ഉണ്ടാക്കി രക്ഷപ്പെടേണ്ട അവസ്ഥയായിരുന്നു.

കണ്ണൂര് ഒരു പരസ്യത്തിന്‍റെ ഷൂട്ട്. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. കാശ് ഒരാൾ കൊണ്ടുതന്നു. അയാള് ചോദിക്കുവാ നില്‍ക്കുന്നില്ലേന്ന്. എന്തിനെന്ന് ചോദിച്ചപ്പോള്‍, അതും ഇതിന്‍റെ ഭാഗമാണെന്ന്. ഞാനയാള്‍ക്കൊപ്പം കിടക്കണം എന്നതായിരുന്നു ആവശ്യം. അയാളെയും വിളിച്ച് കോഡിനേറ്ററുടെ അടുത്ത് പോയ് ഒപ്പം നിര്‍ത്തി ചോദിച്ചു. രണ്ടുപേരും ഒരു പരുങ്ങല്‍. ഒരിക്കലും മറക്കില്ല അത്. ശേഷം അയാളുടെ വീട്ടില്‍ പോയി. വഴിയെ ഉപദേശം ആയിരുന്നു. അവിടെ പോയപ്പോള്‍ അതൊരു കൂട്ടുകുടുംബം. പിന്നീട് ഒരു കുടുംബത്തെ ഇല്ലാതാക്കണ്ടല്ലോന്ന് കരുതി ഒന്നും പറഞ്ഞില്ല. നല്ല ആള്‍ക്കാരും. ഒരു സൈഡിൽ മാന്യനും മറ്റൊരു സൈഡില്‍ പ്രോക്രിത്തരവും. എന്നോട് ചോദിക്കാന്‍ ധൈര്യം. അയാളെ ഭീഷണിപ്പെടുത്തി അവിടെന്ന് ഇറങ്ങി. ഞാന്‍ ആരോടെങ്കിലും ഒപ്പം കിടക്കണമെങ്കില്‍ എനിക്കും അതിനോട് താല്പര്യം വേണം. അതെന്‍റെ വ്യക്തിപരമായ കാര്യമാണ്. അതിന് നിങ്ങൾക്ക് ഒരിക്കലും പൈസ തരാന്‍ പറ്റില്ല.

ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള്‍ ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്‍റസ്ട്രിയില്‍ നില്‍ക്കുന്നത്.

എന്‍റെ ഒരു വീഡിയോ വന്നിരുന്നു. അത് പക്ഷേ ഞാനല്ല. അതുപോലെ എന്‍റെ എക്സ് ബോയ്ഫ്രണ്ടിനൊപ്പമുള്ളത്. ഇവള് വേശ്യാ എന്നൊക്കെ പറഞ്ഞ് കമന്‍റ് വരും ഇപ്പോഴും. ഒരിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നൊരു നടന്‍. എന്‍റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന്‍ ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എന്തിന് ? എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാൻ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്സുണ്ട്. ഇപ്പോഴും. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ക്യാമറാമാന്‍റെ സെക്ഷ്വൽ ആം​ഗിൾ, 'നോ പറയണം'; ജാൻവിയുടെ പഴയ വാക്കുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
'ഡയറക്ടറെ നാണമില്ലേ..പടം മുഴുവൻ നടിയുടെ മാറും അരക്കെട്ടും'; പെഡ്ഡിയിലെ ജാൻവി കഥാപാത്രത്തിന് വ്യാപക വിമർശനം