മകനെതിരായ പഴയ ആരോപണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ പരിഹാസ കമന്റിന് മാലാ പാർവതി മറുപടി നൽകി. തന്നെ ലക്ഷ്യം വെച്ചാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാക്കുന്നതെന്നും കേസ് ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാമർശത്തിന് ശ്വേത മേനോന് നൽകിയ മറുപടിയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് മറുപടിയുമായി മാലാ പാർവതി. മകൻ ട്രാൻസ് യുവതിയ്ക്ക് മോശം സന്ദേശം അയച്ചതിനെ കുറിച്ചായിരുന്നു കമന്റ്. ഈ ആരോപണത്തിൻ്റെ പേരിൽ ആറ് വർഷമായി ഒരു പൊതു ഇടത്തും തൻ്റെ മകൻ വന്നിട്ടില്ലെന്നും ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാമെന്നും മാലാ പർവതി പറയുന്നു.

"മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു", എന്നായിരുന്നു പരിഹാസ കമന്റ്.

ഇതിന് "സീമാ വിനീതിൻ്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന് പാഞ്ഞതാണ്. പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയ്ക്കും അനുദവിക്കണം. ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി.. ഒരു പൊതു ഇടത്തും എൻ്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ ,മകൻ്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും", എന്നായിരുന്നു മാലാ പാർവതിയുടെ മറുപടി. "സ്വന്തം മോൻ്റെ കാര്യത്തിലും ഈ ധീരത കാണിച്ച് വളർത്തേണ്ടതായിരുന്നു", എന്ന കമന്റിനും ഇതേ മറുപടികൾ തന്നെയാണ് മാലാ പാർവതി നൽകിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming