വാലാട്ടിയുടെ പോസ്റ്റര്‍ പങ്കുവച്ച് വിജയ്ബാബു; പട്ടിക്കുട്ടികളുടെ സിനിമയ്ക്ക് ആശംസകളറിയിച്ച് രഞ്ജിനി

By Web TeamFirst Published Jul 29, 2020, 5:30 PM IST
Highlights

വാലാട്ടി എന്ന ആനിമല്‍ ചലചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകംതന്നെ അഭിനന്ദനങ്ങളുമായെത്തിയിരിക്കുകയാണ് അവതാരകയായ രഞ്ജിനി ഹരിദാസ്.

നായക്കുട്ടികളോടുള്ള രഞ്ജിനിയുടെ സ്‌നേഹത്തെപ്പറ്റി അറിയാത്തവര്‍ വിരളമാണ്. ഇപ്പോളിതാ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മ്മാണം നിര്‍വഹിക്കുന്ന വാലാട്ടി എന്ന ആനിമല്‍ ചലചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകംതന്നെ അഭിനന്ദനങ്ങളുമായെത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. 

'ഈ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എന്റെയീ ദിവസം തിളക്കമുള്ളതാക്കിമാറ്റി. ഇപ്പോളിതാ മലയാളസിനിമയ്ക്കും സ്വന്തമായി ഓള്‍ ഡോഗ് കാസ്റ്റ് മൂവി കിട്ടിയിരിക്കുന്നു. ഈ ധീരമായ ചുവടുവയ്പ്പ് നടത്തിയ ഫ്രൈഡേ ഫിലിം ഹൗസിനെയോര്‍ത്ത് അതിശയിക്കാതിരിക്കാനാകുന്നില്ല. ടീമിനും സൂപ്പറായ ഈ ആശയത്തിനും അഭിനന്ദനങ്ങള്‍. ടോമി അമാലു, കരിദാസ്, ബ്രൂണോ.. എല്ലാവരും ഡേഗ്ഗി സൂപ്പര്‍സ്റ്റാറുകളാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ക്കൂടി ബെസ്റ്റ് ഓഫ് ലക്ക്, ഡോഗ് ബ്ലെസ് യൂ ഓള്‍' എന്നാണ് രഞ്ജിനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

നവാഗത സംവിധായകനായ ദേവനാണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. വിഎഫ്എക്‌സ് സംവിധാനങ്ങളൊന്നും തന്നെ ഉപയോഗിക്കാതെ നായകളെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ഇന്ത്യയിലെ ആദ്യസിനിമയാണെന്നാണ് വാലാട്ടിയുടെ പ്രത്യേകത. വിജയ്ബാബുവാണ് തന്റെ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകളിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഗോള്‍ഡന്‍ റിട്രീവര്‍, റോട്ടവീലര്‍, കോക്കര്‍ സ്പാനിയര്‍, നാടന്‍ ഇനങ്ങളിലുള്ള ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ പേരിലുള്ള നാല് നായക്കുട്ടികളാണ് ചിത്രത്തിലെത്തുന്നത്. ഒരു വര്‍ഷത്തിലധികമുള്ള പരിശീലനത്തിനുശേഷമാണ് ഇവയെ ചിത്രത്തിലേക്കെടുത്തിരിക്കുന്നത്. ഓഗസ്റ്റിലാണ് ചിത്രം ചിത്രീകരണം ആരംഭിക്കുക എന്നണ് വിജയ്ബാബു പറയുന്നത്.

രഞ്ജിനിയുടെ നായ സ്‌നേഹം ഒരുകാലത്ത് സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. തെരുവിലെ ഒരു നായയ്ക്ക് പേ പിടിച്ചാല്‍, ആ ചുറ്റുവട്ടത്തിലുള്ള എല്ലാ നായകളേയും കൊല്ലണം എന്നൊരു മൃഗഡോക്ടര്‍ ചര്‍ച്ചയില്‍ പറഞ്ഞതായിരുന്നു രഞ്ജിനിയെ ചൊടിപ്പിച്ചത്. ആനയ്ക്ക് മദമിളകിയാല്‍ പരിസരത്തെ ആനകളെയെല്ലാം നിങ്ങള്‍ കൊല്ലുമോ എന്നെല്ലാമായിരുന്നു രഞ്ജിനി ചോദിച്ചത്.

click me!