റിപ്പര്‍ കുഞ്ഞപ്പനല്ല, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍: വീഡിയോ

Published : Nov 17, 2019, 01:59 PM IST
റിപ്പര്‍ കുഞ്ഞപ്പനല്ല, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍: വീഡിയോ

Synopsis

ഭാസ്‌കര പൊതുവാളിന് മകന്‍ സമ്മാനിച്ച റോബോട്ടിനെ അയാളുടെ നാട്ടുകാര്‍ ആദ്യമായി കാണുന്നതിന്റെ രംഗമാണ് വീഡിയോയില്‍. സുരാജ് വെഞ്ഞാറമ്മൂട് ആണ് ഭാസ്‌കര പൊതുവാളായി എത്തുന്നത്.  

പ്രമേയത്തില്‍ പ്രശംസനീയമായ വൈവിധ്യവുമായെത്തിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ എന്റര്‍ടൈന്‍മെന്റ് വാല്യു ഉയര്‍ന്നതാണ്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചിത്രം സമീപകാലത്ത് ഏറ്റവുമധികം മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രം കൂടിയാണ്. ആദ്യദിനങ്ങളില്‍ പ്രേക്ഷകര്‍ കുറവായിരുന്നെങ്കില്‍ ഈ വാരാന്ത്യത്തില്‍ ഏറ്റവുമധികം കാണികളുള്ള മലയാളചിത്രം കൂടിയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ചിത്രത്തിന്റെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

ഭാസ്‌കര പൊതുവാളിന് മകന്‍ സമ്മാനിച്ച റോബോട്ടിനെ അയാളുടെ നാട്ടുകാര്‍ ആദ്യമായി കാണുന്നതിന്റെ രംഗമാണ് വീഡിയോയില്‍. സുരാജ് വെഞ്ഞാറമ്മൂട് ആണ് ഭാസ്‌കര പൊതുവാളായി എത്തുന്നത്. സുരാജിനൊപ്പം റോബോട്ടും സൈജു കുറുപ്പും പുറത്തെത്തിയ രംഗത്തിലുണ്ട്. 

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സന്തോഷ് ടി കുരുവിള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ് ആണ്. സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. 'വികൃതി'ക്ക് ശേഷം സൗബിനും സുരാജും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രവുമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.

PREV
click me!

Recommended Stories

'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ
'ഞങ്ങളൊക്കെ കൊച്ചിയിലാ, നിങ്ങള്‍ ചെന്നൈയില്‍ ആയിരിക്കും അല്ലേ'? വിനീതിനോട് ബേസില്‍; ചിരി പടര്‍ത്തി 'മോളിവു‍ഡ് ടൈംസ്' ഇന്‍സ്റ്റ ലൈവ്