നയന്‍സിനെ 'ലിസ്റ്റിന് പുറത്താക്കി'; കരണ്‍ ജോഹറിനെ എയറിലാക്കി ആരാധകര്‍

Published : Jul 26, 2022, 08:01 AM IST
നയന്‍സിനെ 'ലിസ്റ്റിന് പുറത്താക്കി'; കരണ്‍ ജോഹറിനെ എയറിലാക്കി ആരാധകര്‍

Synopsis

ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിച്ചു. നയൻ‌താര എന്നായിരുന്നു സാമന്തയുടെ മറുപടി. 

മുംബൈ: കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്കെതിരെ പരാമര്‍ശം നടത്തിയ കരണ്‍ ജോഹറിനെതിരെ വിമര്‍ശനം. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് സംഭവം. സാമന്തയും അക്ഷയ് കുമാറുമാണ് ഈ എപ്പിസോഡില്‍ എത്തിയത്.

ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിച്ചു. നയൻ‌താര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ 'എന്റെ ലിസ്റ്റിലില്ല' എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്.

ട്വിറ്ററിലും ഫേസ്ബുക്കിലും കരണിനെതിരെ ദക്ഷിണേന്ത്യന്‍ ആരാധകര്‍ വലിയ വിമര്‍ശനമാണ് നടത്തുന്നത്. 'നയൻതാര ലേഡി സൂപ്പർ സ്റ്റാർ ആണ് സാർ. നിങ്ങളുടെ ലിസ്റ്റില്‍ അവര്‍ക്ക് ഇടം ആവശ്യമില്ല' എന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. നയൻതാരയുടെ പേര് പറഞ്ഞതിന് സാമന്തയ്ക്ക് അഭിനന്ദനവുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 

എന്നാല്‍ നടിമാകുടെ ഒർമാക്‌സ് മീഡിയ ലിസ്റ്റിൽ ഒന്നാമതെത്തിയ സാമന്തയെ കരൺ ജോഹർ ഉദ്ദേശിച്ചതെന്നും. ഈ ലിസ്റ്റിൽ നയൻ‌താരയുടെ പേരില്ല എന്നാണ് കരൺ ജോഹര്‍ ഉദേശിച്ചത് എന്നുമാണ് ഒരു വിഭാഗം കരണിന് അനുകൂലമായി വാദിക്കുന്നത്. 

ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാനി'ല്‍ നയൻ‌താരയാണ് നായിക.  തമിഴ് സംവിധായകന്‍ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണം മുംബൈയിൽ  പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ ഇറങ്ങിയിരുന്നു.  'ജവാൻ' 2023 ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യും. 

നേരത്തെ വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത  ‘കാത്ത് വാക്കുല രണ്ട് കാതൽ’എന്ന ചിത്രത്തില്‍ നയന്‍താരയും സാമന്തയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതില്‍ വിജയ് സേതുപതിയായിരുന്നു നായകന്‍. 

'ദൈവം നല്ലൊരാളെ സിമ്പുവിന്റെ ഭാര്യയായി ഉടന്‍ അയക്കും'; അച്ഛൻ ടി രാജേന്ദർ

അഭ്യൂഹങ്ങള്‍ക്ക് വിട; വിഘ്‌നേഷ്-നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്‌ളിക്‌സില്‍ ഉടൻ

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക