Suresh Gopi : ഓർമ്മയുണ്ടോ ഈ മുഖം? കാണികളെ പ്രകമ്പനം കൊള്ളിച്ച് മാസായി സുരേഷ് ഗോപി

Published : Jul 22, 2022, 11:02 PM IST
Suresh Gopi : ഓർമ്മയുണ്ടോ ഈ മുഖം? കാണികളെ പ്രകമ്പനം കൊള്ളിച്ച് മാസായി സുരേഷ് ഗോപി

Synopsis

പാപ്പന്‍  ജൂലൈ 29ന് തിയറ്ററുകളിൽ എത്തും.

ലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി(Suresh Gopi). അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനാണെന്നും ​ഗായകനാണെന്നും സുരേഷ് ​ഗോപി തെളിയിച്ചു കഴിഞ്ഞു. സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിക്കുന്ന 'പാപ്പനാ'യുള്ള കാത്തിരിപ്പിലാണ്(paappan) സിനിമാ പ്രേമികൾ. ചിത്രം ജൂലൈ 29ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ഈവന്റിലെ വീഡിയോകളാണ് ശ്രദ്ധനേടുന്നത്. 

കൊച്ചിയിലെ ലുലു മാളിൽ വച്ചായിരുന്നു പാപ്പന്റെ ട്രെയിലർ ലോഞ്ച്. നിരവധി പേരാണ് താരത്തെ കാണാനായി ഇവിടെ അണിനിരന്നത്. തന്റെ പഴയ സിനിമകളിലെ ഡയലോ​ഗുകൾ പറഞ്ഞ് കാണികളെ ത്രസിപ്പിക്കുന്ന സുരേഷ് ​ഗോപിയെ വീഡിയോകളിൽ കാണാനാകും.  ആരാധകരുടെ ആവശ്യപ്രകാരമായിരുന്നു താരം തന്റെ പഞ്ച് ഡയലോ​ഗുകൾ അവതരിപ്പിച്ചത്. 

1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ ആണ് ഇന്ന് പാപ്പന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണിതെന്ന് ട്രെയിലർ നൽകുന്ന സൂചന. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

 മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

'തോൽക്കാൻ എനിക്ക് മനസ്സില്ലായിരുന്നു'; മൈന്റ് ​ഗെയിമുമായി സുരേഷ് ​ഗോപി, 'പാപ്പൻ' ട്രെയിലർ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത