മാസ് ലുക്കിൽ ‘പത്മ‘യായി സുരഭി ലക്ഷ്മി; അഭിമാന നിമിഷമെന്ന് താരം, ആശംസയുമായി ഡിക്യുവും മഞ്ജു വാര്യരും

Web Desk   | Asianet News
Published : Jan 23, 2021, 11:31 PM ISTUpdated : Jan 23, 2021, 11:33 PM IST
മാസ് ലുക്കിൽ ‘പത്മ‘യായി സുരഭി ലക്ഷ്മി; അഭിമാന നിമിഷമെന്ന് താരം, ആശംസയുമായി ഡിക്യുവും മഞ്ജു വാര്യരും

Synopsis

ഇത് അങ്ങേയറ്റം അഭിമാനവും ആനന്ദദായകവുമായ നിമിഷമാണെന്നാണ് പോസ്റ്റർ പങ്കുവച്ച് സുരഭി കുറിച്ചിരിക്കുന്നത്. 

ടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘പത്മ‘. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയത്തെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക്​​ പേജിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ മുതൽ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന്​ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ഈ സസ്പെൻസ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

പത്മയായി എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ്. അടിപൊളി ലുക്കിലുള്ള താരത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പിന്നാലെ ദുൽഖർ സൽമാൻ, മഞ്ജു വാര്യർ അടക്കമുള്ളവർ താരത്തിന് ആശംസയുമായി എത്തി. 

ഇത് അങ്ങേയറ്റം അഭിമാനവും ആനന്ദദായകവുമായ നിമിഷമാണെന്നാണ് പോസ്റ്റർ പങ്കുവച്ച് സുരഭി കുറിച്ചിരിക്കുന്നത്. പത്മയെ അവതരിപ്പിക്കാൻ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് അനൂപ് മോനോനും ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും സുരഭി നന്ദി അറിയിച്ചു. 

It's an extremely proud and delightful moment..This is so close to my heart that now it's not just me, it's us. Me and...

Posted by Surabhi Lakshmi on Saturday, 23 January 2021

ഒരു വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകൻ അനൂപ് മേനോന്‍ ആണ്​. കഥ, തിരക്കഥ, സംഭാഷണമെഴുതി സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെ. അനൂപ് മേനോന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക