ഗൗരി പ്രകാശ്, ഐശ്വര്യ ഉണ്ണി; 'കുടുംബവിളക്കി'ലെ പൂജ വീണ്ടും മാറി, ഇനി അവതരിപ്പിക്കുക മറ്റൊരാള്‍

Published : Jul 10, 2023, 10:44 PM IST
ഗൗരി പ്രകാശ്, ഐശ്വര്യ ഉണ്ണി; 'കുടുംബവിളക്കി'ലെ പൂജ വീണ്ടും മാറി, ഇനി അവതരിപ്പിക്കുക മറ്റൊരാള്‍

Synopsis

നിരവധി സിനിമകളില്‍ വലുതും ചെറുതുമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് ഐശ്വര്യ

മോഡലും ഡോക്ടറുമായ എറണാകുളം കോതമംഗലം സ്വദേശിയായ ഐശ്വര്യ ഉണ്ണിയായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ കോളേജ് സഹപാഠിയും സുമിത്ര രണ്ടാമത് വിവാഹം കഴിച്ച ആളുമായ രോഹിത്തിന്റെ മകളാണ് പൂജ. പരമ്പരയില്‍ രോഹിത്തും പൂജയും എത്തിയ സമയത്ത് പൂജയായി സ്‌ക്രീനില്‍ ഉണ്ടായിരുന്നത്, മലയാളികളുടെ പ്രിയ താരമായ ഗൗരി പ്രകാശ് ആയിരുന്നു. വനമ്പാടി എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഗൗരിയെ പ്രേക്ഷകര്‍ ഒന്ന് സ്വീകരിച്ച് വന്നപ്പോഴേക്കും, കഥാഗതിയില്‍ മാറ്റമുണ്ടാക്കി, പൂജയെ പഠനാവശ്യത്തിനായി ദൂരേക്ക് അയക്കുകയായിരുന്നു. ബോര്‍ഡിംഗില്‍ പഠിക്കാന്‍ പോയ പൂജ മടങ്ങിവന്നപ്പോള്‍, പൂജ വലുതായതായാണ് കാണിച്ചത്. അങ്ങനെ മടങ്ങിയെത്തിയ പൂജയാണ് ഇത്രനാള്‍ പരമ്പരയില്‍ ഉണ്ടായിരുന്ന ഐശ്വര്യ ഉണ്ണി. അങ്ങനെ മടങ്ങിയെത്തിയ പൂജയും മടങ്ങിപ്പോയിരിക്കുകയാണ്.

കുടുംബവിളക്ക് പരമ്പര തുടങ്ങിയതുമുല്‍ നിരവധി കഥാപാത്രങ്ങളാണ് മാറിയിട്ടുള്ളത്. സുമിത്രയുടെ മകനായ അനിരുദ്ധ്, മകളായ ശീതള്‍, പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായ വേദിക, ഡോക്ടര്‍ ഇന്ദ്രജ, സുമിത്രയുടെ മരുമകള്‍ അനന്യ, നാത്തൂന്‍ ശരണ്യ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ക്കാണ് പരമ്പരയില്‍ മാറ്റം വന്നിട്ടുള്ളത്. അവസാനമായി പോയിരിക്കുന്നതാണ് ഐശ്വര്യ. കഴിഞ്ഞ എപ്പിസോഡുകളില്‍ ശീതള്‍-സച്ചിന്‍ വിവാഹ സമയത്തെല്ലാം പരമ്പരയില്‍ ഡാന്‍സും പാട്ടുമെല്ലാമായി ആക്ടീവായിരുന്ന ഐശ്വര്യ എന്താണ് മാറിയത് എന്നകാര്യം വ്യക്തമല്ല. എന്നാല്‍ ഏറ്റവും പുതിയ എപ്പിസോഡില്‍ പൂജയായി എത്തിയിരിക്കുന്നത് പുതിയ താരമാണ്.

നിരവധി സിനിമകളില്‍ വലുതും ചെറുതുമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് ഐശ്വര്യ. പൂഴിക്കടകന്‍, തല്ലുമാല, അലമാര, സകലകലാശാല, ക്യൂബന്‍ കോളനി തുടങ്ങിയ സിനിമകളിലെല്ലാം ഐശ്വര്യയുടെ സാനിദ്ധ്യമുണ്ടായിരുന്നു. കൂടാതെ മിനിസ്‌ക്രീനില്‍ ഉപ്പും മുളകും പരിപാടിയിലും താരം എത്തിയിരുന്നു. എന്നാലും ഏഷ്യാനെറ്റിലെ കുടുംബവിളക്കിലൂടെയാണ് ഐശ്വര്യയെ മിനിസ്‌ക്രീന്‍ ആരാധകര്‍ അടുത്തറിഞ്ഞത്. നമുക്ക് കോടതിയില്‍ കാണാം എന്ന ചിത്രം ഐശ്വര്യയുടേതായി പുറത്തുവരാനിരിക്കുന്നുമുണ്ട്. എന്താണ് പരമ്പരയില്‍ നിന്നും പിന്മാറിയതെന്നാണ് കുടുംബവിളക്ക് ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ ചോദിക്കുന്നത്.

ALSO READ : അന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് കുറേ വിളിപ്പിച്ചു; ഇന്ന് 'ബിഗ് ബോസി'നെ ഇങ്ങോട്ട് വിളിപ്പിച്ച് അഖില്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്