ഒന്നര വർഷത്തിന് ശേഷം വീണ്ടും സീരിയലിലേക്ക്; സന്തോഷം പങ്കുവച്ച് ആതിര മാധവ്

Published : Jul 10, 2023, 10:04 PM IST
ഒന്നര വർഷത്തിന് ശേഷം വീണ്ടും സീരിയലിലേക്ക്; സന്തോഷം പങ്കുവച്ച് ആതിര മാധവ്

Synopsis

കുടുംബവിളക്കിലൂടെ പ്രേക്ഷകപ്രിയം നേടിയ അഭിനേത്രി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സീരിയലില്‍ നിന്ന് മാറിയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയാണ് ആതിര.

ഇപ്പോഴിതാ പുതിയ ഒരു സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് ആതിര. മറ്റൊന്നുമല്ല, ഒന്നര വർഷത്തിന് ശേഷം വീണ്ടും സീരിയലിലേക്ക് തിരിച്ചെത്തുന്നു. ഒരു മുഴുനീള വേഷം അല്ല, ഗസ്റ്റ് റോളാണ്. എന്നാലും വലിയൊരു ഗ്യാപിന് ശേഷം ഒരു സീരിയൽ സെറ്റിൽ തിരിച്ചെത്തുന്ന സന്തോഷത്തിലാണ് നടിയുടെ യൂട്യൂബ് വീഡിയോ.

ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന ഗീതാ ഗോവിന്ദം എന്ന പരമ്പരയിലാണ് ആതിര എത്തുന്നത്. 2021 ഡിസംബറിലാണ് കുടുംബവിളക്ക് പരമ്പരയില്‍ നിന്നും ആതിര പിന്മാറിയത്. ഇപ്പോൾ വീടിന് അടുത്ത് തന്നെയാണ് ഗീതാ ഗോവിന്ദത്തിന്റെ ഷൂട്ട് നടക്കുന്നത്. ഒരു വയസ്സായ മകനെ അമ്മയെ ഏൽപിച്ചിട്ടാണ് ആതിര പോകുന്നത്. ഫോട്ടോഷൂട്ടിനും മറ്റുമായി അമ്മയുടെ അടുത്താക്കി പോകാറുണ്ടെങ്കിലും മണിക്കൂറുകൾക്കകം തിരിച്ചുവരാറുണ്ട്. അൽപമധികം സമയം ഷൂട്ട് നീണ്ടുപോയ സ്റ്റാർമാജിക്കിന്റെ സെറ്റിലെല്ലാം കുഞ്ഞിനെയും കൊണ്ടാണത്രെ ആതിര പോയത്. ഗീതാ ഗോവിനന്ദത്തിൽ ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ആതിരയ്ക്കുള്ളൂ.

സെറ്റിൽ ആതിരയ്ക്ക് പഴയ സൗഹൃദങ്ങൾ എല്ലാം ഉള്ളത് വലിയ ആശ്വാസമായിരുന്നു. കുടുംബവിളക്കിൽ അനിയത്തിയായിയെത്തിയ അമൃത ഗീതാ ഗോവിനന്ദത്തിലും ഉണ്ട്. നായിക ബിന്നിയെയും ആതിരയ്ക്ക് നേരത്തെയറിയാം. കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന നൂബിന്റെ ഭാര്യയാണ് ബിന്നി. നേരിട്ട് കാണുന്നത് ഇപ്പോഴാണെങ്കിലും ഫോണിലൂടെ ബിന്നിയുമായി ഒരുപാടു സംസാരിച്ചിട്ടുണ്ടന്നും ആതിര പറയുന്നുണ്ട്.

ALSO READ : അന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് കുറേ വിളിപ്പിച്ചു; ഇന്ന് 'ബിഗ് ബോസി'നെ ഇങ്ങോട്ട് വിളിപ്പിച്ച് അഖില്‍: വീഡിയോ

PREV
click me!

Recommended Stories

'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ, കഷ്ടം'; മീത്ത് മിറി കപ്പിൾസിന് വൻ വിമർശനം, പിന്നാലെ മറുപടി
വിവാഹിതയായിട്ട് ഒരുമാസം, 'ഇനി ഞങ്ങൾ മൂന്ന് പേർ' എന്ന് രശ്മിക; ബേബിക്കായി കാത്ത് ആരാധകർ, പക്ഷേ ട്വിസ്റ്റ്