'ലോക്ക്ഡൗണിന് ശേഷം കണ്ടുമുട്ടിയ ഋഷി സാറും സൂര്യയും'; ലൊക്കേഷൻ വിശേഷവുമായി അൻഷിത

Published : Jul 05, 2021, 11:13 AM IST
'ലോക്ക്ഡൗണിന് ശേഷം കണ്ടുമുട്ടിയ ഋഷി സാറും സൂര്യയും'; ലൊക്കേഷൻ വിശേഷവുമായി അൻഷിത

Synopsis

 'ലോക്ക്ഡൗണിന് ശേഷം കണ്ടുമുട്ടിയ ഋഷി സാറും സൂര്യയും'- എന്ന കുറിപ്പോടെയാണ് അൻഷിത ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ളരെ ചുരുങ്ങിയ നാളുകൾക്കിടയിൽ പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. ലോക്ക്ഡൌൺ ഇളവ് എത്തിയതോടെ മറ്റ് പരമ്പരകളെ പോലെ കൂടെവിടെയും ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്. 

സജീവമായ ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളാണ് താരങ്ങളെല്ലാം പങ്കുവയ്ക്കുന്നതും. അത്തരത്തിൽ ഒരു ലൊക്കേഷൻ ചിത്രം പങ്കുവച്ചിരിക്കുകയാണ് അൻഷിത  അഞ്ജി. 'ലോക്ക്ഡൗണിന് ശേഷം കണ്ടുമുട്ടിയ ഋഷി സാറും സൂര്യയും'- എന്ന കുറിപ്പോടെയാണ് അൻഷിത ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സീത എന്ന പരമ്പരയിലൂടെയാണ് മലയാളിക്ക് പരിചിതനായ താരമാണ് ബിപിന്‍ ജോസ്. പരമ്പരയിലെ നായികാ കഥാപാത്രം അന്‍ഷിത അഞ്ജി കബനി എന്ന പരമ്പരയിലൂടെ ജനങ്ങളുടെ മനസ് കീഴടക്കിയിരുന്നു.

ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്.  മലയാളിക്ക് ഏറെ പ്രിയങ്കരനായ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ