ആത്മഹത്യ ചെയ്തുപോകുമായിരുന്നു ആ അവസ്ഥയില്‍ : വെളിപ്പെടുത്തി അൻഷിത അക്ബർഷാ

Published : Jun 01, 2023, 08:00 PM IST
ആത്മഹത്യ ചെയ്തുപോകുമായിരുന്നു ആ അവസ്ഥയില്‍ : വെളിപ്പെടുത്തി അൻഷിത അക്ബർഷാ

Synopsis

ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങൾ വന്ന് മൂടിയ കാലത്തെ താൻ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അൻഷിത 

കൊച്ചി: തമിഴ്, മലയാളം സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അൻഷിത അക്ബർഷാ. കൂടെവിടെയെന്ന സീരിയലിലൂടെ മലയാളികളെ ആകർഷിച്ച താരം ചെല്ലമ്മ എന്ന സീരിയലാണ് തമിഴിൽ ചെയ്യുന്നത്. മോഡലിങ്ങിലും സജീവമാണ് താരം.

എന്നാല്‍ അടുത്തിടെ താരം വലിയൊരു വിവാദത്തില്‍ പെട്ടിരുന്നു. തമിഴ് സീരിയൽ താരം അർണവുമായി അൻഷിത പ്രണയത്തിലാണെന്ന് ആരോപിച്ച് അര്‍ണവിന്‍റെ ഭാര്യയും തമിഴ് സീരിയൽ താരം ദിവ്യ ശ്രീധർ രംഗത്തെത്തിയിരുന്നു ഗർഭിണിയായ തന്നെ ഭർത്താവ് അർണവ് തിരിഞ്ഞ് നോക്കിയില്ലെന്നും ദിവ്യ ആരോപിച്ചു. അതിന് കാരണക്കാരി അൻഷിതയാണെന്ന തരത്തിലും ദിവ്യ പലയിടത്തും അഭിമുഖവും നല്‍കിയ. സംഭവം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ ചർച്ചയായി. എന്നാല്‍ അൻഷിത ഇതിനോട് ഇതുവരെ പ്രതികരണം നടത്തിയിരുന്നില്ല. 

ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങൾ വന്ന് മൂടിയ കാലത്തെ താൻ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അൻഷിത അക്ബർഷാ. 'അന്ന് ഒരുപാട് വിഷയങ്ങൾ നടന്നു. അതിനെ കുറിച്ചൊന്നും ഞാൻ കൂടുതൽ പറയുന്നില്ല. ദൈവം അറിയാതെ മനുഷ്യന്റെ ക്രിയേറ്റിവിറ്റിയിൽ നടന്ന കാര്യങ്ങൾ.' 'ആ ഒരു സമയം അഭിമുഖം ഞാൻ മനപൂർവ്വം കൊടുക്കാതെ ഇരുന്നതാണ്. 

ഇതാണ് സംഭവമെന്ന് ഞാൻ പറയാതെ ഇരുന്നതാണ്. അതിലുള്ള സിംപതി എനിക്ക് വേണ്ട. രാപ്പകൽ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഞാൻ ഇവിടം വരെ എത്തിയത്. അത് സീരിയലിൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് അറിയുന്നതാണ്. ഒരാളുടെ സൈഡ് കേട്ടിട്ട് ഒരു മനുഷ്യനെ ജഡ്ജ് ചെയ്യാൻ നില്‍ക്കരുത് ആരും', അൻഷിത പറയുന്നു

വിവാദങ്ങളും ഫോൺ കോളുകളും കുറ്റപ്പെടുത്തലുകളും കൂടിയപ്പോൾ ആത്മഹത്യ ചെയ്തുപോകും എന്ന തോന്നൽ പോലും വന്നിരുന്നുവെന്നും അന്നും ഇന്നും തന്നെ കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ കുടുംബം ചേർത്ത് പിടിച്ചുവെന്നും അൻഷിത പറയുന്നു. വളരെ മോശമായി വ്യാജ വാർത്ത തന്‍റെ പേരിൽ അടിച്ച് വന്നത് തമിഴ്നാടിനേക്കാൾ കൂടുതൽ കേരളത്തിലാണെന്നും അൻഷിത പറയുന്നു. നടി  ദിവ്യക്കെതിരെ എന്ന രീതിയില്‍ താന്‍ പറഞ്ഞുവെന്ന് പറയുന്ന  വൈറലായ ഓഡിയോ എഡിറ്റടാണെന്നും താരം പറഞ്ഞു.

നേരത്തെ ഒരു തമിഴ് ചാനലിന് അർണവിനോപ്പം നൽകിയ അഭിമുഖത്തിൽ ഇരുവരും ഉറ്റ സുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തിയിരുന്നു. അർണവിന് ഒരു മോശം അവസ്ഥ വന്നാൽ മറ്റാരേക്കാൾ ആദ്യം താൻ ഒപ്പം ഉണ്ടാകുമെന്നും അൻഷിത പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് 15മത്തെ ദിവസം പിരിഞ്ഞ് സീരിയല്‍ താരങ്ങള്‍ വിഷ്ണുകാന്തും സംയുക്തയും; തമ്മില്‍ ആരോപണം.!

'സിദ്ധാര്‍ത്ഥും, വേദികയും' ഫാഷന്‍ റാമ്പില്‍ ഗ്ലാമര്‍ താരങ്ങളായി.!
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത