കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലെ പ്രശസ്ത കഥാപാത്രങ്ങളായ 'സിദ്ധാര്‍ത്ഥും, വേദികയും' ആയി സ്‌ക്രീനിലെത്തുന്ന കൃഷ്ണകുമാര്‍ മേനോനും, ശരണ്യാ ആനന്ദും റാംപില്‍ ഓളം തീര്‍ത്തു. 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്റായ ലുലു ഫാഷന്‍ വീക്ക് മെയ് പതിനേഴ് മുതല്‍ ഇരുപത്തിയൊന്ന് വരെയായിരുന്നു നടന്നത്. പുത്തന്‍ ട്രെന്‍ഡുകളുടെ ഫാഷന്‍ അണിനിരത്തുന്ന ഫാഷന്‍ റാംപില്‍ ഒട്ടനവധി താരങ്ങളാണ് റാംപില്‍ അണിനിരന്നത്.

സിനിമ, സീരിയല്‍, സോഷ്യല്‍മീഡിയ താരങ്ങളും എല്ലാവരും ഒന്നിച്ച ഫാഷന്‍ ഈവന്റ് സോഷ്യല്‍മീഡിയയിലും തലസ്ഥാന നഗരിയിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിരുന്നു. ഫാഷന്‍ റാംപിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. മലയാള സീരിയല്‍ ലോകത്തുനിന്ന് നിരവധി താരങ്ങളാണ് ഗസ്റ്റ് വാക്കിനായും അല്ലാതെയും റാംപിലെത്തിയത്.

കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലെ പ്രശസ്ത കഥാപാത്രങ്ങളായ 'സിദ്ധാര്‍ത്ഥും, വേദികയും' ആയി സ്‌ക്രീനിലെത്തുന്ന കൃഷ്ണകുമാര്‍ മേനോനും, ശരണ്യാ ആനന്ദും റാംപില്‍ ഓളം തീര്‍ത്തു. 'ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്, കാര്യം എന്താണെന്നുവച്ചാല്‍ ഇതെന്റെ ആദ്യത്തെ റാംപ് അനുഭവമാണ്.. അത് പത്മനാഭന്റെ മണ്ണിലായതില്‍ സന്തോഷം' എന്നാണ് കൃഷ്ണകുമാര്‍ റാംപിനെപ്പറ്റി പറഞ്ഞത്. 'റാംപില്‍ ഏറെ പരിചയമുള്ള ശരണ്യ മനോഹരമായ ലുക്കിലാണ് റാംപിലെത്തിയത്.

കൂടാതെ ബിഗ്‌ബോസ് താരങ്ങളായ ദില്‍ഷ പ്രസന്നന്‍, ഷിയാസ് കരീം, തുടങ്ങിയവരും, പരസ്പരം പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ മുഖം വിവേക് ഗോപനും, തട്ടീം മുട്ടീം പരമ്പരയിലൂടെ മലയാളിയെ ചിരിപ്പിച്ച് ബിഗ്‌ബോസിലൂടെ മലയാളിക്ക് പരിചിതയായ മഞ്ജു പിള്ള, പരമ്പരകളിലൂടേയും സേഷ്യല്‍മീഡിയയിലൂടേയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരജോഡികള്‍ ജോണ്‍ ജേക്കബും ധന്യ മരിയ വര്‍ഗ്ഗീസും പെയറായി റാംപിലെത്തി. 

കുടുംബവിളക്കിലെ മുന്‍ അഭിനേതാവായ ശ്രീജിത്ത് വിജയും, മിനിസ്‌ക്രീനിലെ സജീവ താരമായ രാജ് കലേഷും തുടങ്ങിയ വലിയൊരു താരനിരയാണ് മിനിസ്‌ക്രീനില്‍ നിന്നും റാംപിലേക്കെത്തിയത്.

View post on Instagram
View post on Instagram

'മനോഹര അനുഭവം'; ആദ്യ ഉംറ നിര്‍വ്വഹിച്ച് നടി സഞ്ജന ഗല്‍റാണി

'ഞാന്‍ മരിക്കുമ്പോള്‍ ചടങ്ങുകള്‍ നിങ്ങള്‍ ചെയ്യണം, നിങ്ങളുടെ ഭര്‍ത്താക്കന്മാരല്ലെ'ന്ന് അച്ഛൻ പറഞ്ഞു: അഹാന