സ്വപ്ന സാക്ഷാത്കാരം; 'ദൃശ്യം 2' ലൊക്കേഷൻ ചിത്രവുമായി അൻസിബ

Web Desk   | Asianet News
Published : Jun 03, 2021, 11:44 AM ISTUpdated : Jun 03, 2021, 11:50 AM IST
സ്വപ്ന സാക്ഷാത്കാരം; 'ദൃശ്യം 2' ലൊക്കേഷൻ ചിത്രവുമായി അൻസിബ

Synopsis

മോഹൻലാലിനൊപ്പമാണ് താരം ചിത്രത്തിൽ ഉള്ളത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അൻസിബ. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലായിരുന്നു അൻസിബ ചിത്രത്തില്‍ അഭിനയിച്ചത്. ദൃശ്യം 2ലും മികച്ച അഭിനയം കാഴ്ച വച്ച താരം നിരവധി പേരുടെ പ്രശംസകൾ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൻസിബയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് ശ്രദ്ധനേടുന്നത്. 

ദൃശ്യം 2ന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് അൻസിബ പങ്കുവച്ചത്. മോഹൻലാലിനൊപ്പമാണ് താരം ചിത്രത്തിൽ ഉള്ളത്. ഒപ്പം ചെറു കുറിപ്പും അൻസിബ പങ്കുവച്ചിട്ടുണ്ട്. 'ദൃശ്യം 2ന്റെ ലൊക്കേഷനിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട ചിത്രം. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതിന് സർവശക്തന് നന്ദി', എന്നാണ് അൻസിബ കുറിക്കുന്നത്. 

ചിത്രത്തിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസയുമായും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. ദൃശ്യം 2 ഇപ്പോഴും കാണാറുണ്ടെന്നും ചിത്രത്തിലെ അൻസിബയുടെ അഭിനയം ഒത്തിരി ഇഷ്ടമാണെന്നുമാണ് ഒരാളുടെ കമന്റ്. 

ദൃശ്യം ഒന്നുപോലെ തന്നെ ദൃശ്യം രണ്ടും ഹിറ്റായതില്‍ സന്തോഷം പങ്കുവെച്ച് അൻസിബ നേരത്തെ രംഗത്ത് എത്തിയിരുന്നു. മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചലച്ചിത്രമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവില്‍ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർത്തു, പക്ഷേ അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം ഞാൻ വീണ്ടും പ്രവേശനം പ്രതീക്ഷിച്ചിരുന്നില്ല. ജീത്തു ജോസഫിന് ഞാൻ നന്ദി പറയുന്നു. എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ എനിക്ക് അവസരം നൽകിയ ദൃശ്യം എന്ന ചിത്രത്തിന്. ഞാൻ മോഹൻലാലിന് നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരും നന്ദിയെന്നാണ് അൻസിബ എഴുതിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ