
മുംബൈ: 90-കളിൽ ബോളിവുഡിനും അധോലോകത്തിനും ഇടയിൽ ഉണ്ടായിരുന്ന അവിശുദ്ധ ബന്ധത്തെക്കുറിച്ച് ആഷിഖി നടി അനു അഗർവാൾ പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. "അതൊരു വൃത്തികെട്ട ബിസിനസ് ആയിരുന്നു. ഇന്ന് അത് എത്രത്തോളം വൃത്തികെട്ടതാണെന്ന് എനിക്കറിയില്ല," അക്കാലത്ത് അധോലോകം എത്ര സിനിമകൾക്ക് ഫണ്ട് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അനു പറഞ്ഞു.
പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍കാല ഹീറോയിന്‍ ഇങ്ങനെ പറഞ്ഞു "അക്കാലത്ത് ഇതെല്ലാം ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നുള്ള ഇടപാടുകളായിരുന്നു. ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരാണ് അന്ന് ഭരിച്ചിരുന്നത്. സിനിമാ വ്യവസായത്തിലേക്ക് വരുന്ന പണമെല്ലാം അധോലോകത്തിൽ നിന്നാണ് വന്നത്. അത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമായിരുന്നു."
തന്‍റെ ഹിറ്റ് ചിത്രം ആഷിഖിയിലെ പ്രതിഫലം ഇതുവരെ പൂർണ്ണമായി ലഭിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. "ആഷിഖിയിലെ മുഴുവൻ ശമ്പളവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മുഴുവൻ ശമ്പളത്തിന്‍റെ 60% മാത്രമേ എനിക്ക് ലഭിച്ചിട്ടുള്ളൂ. അവർ ഇപ്പോഴും എനിക്ക് 40% നൽകാനുണ്ട്" നടി ആരോപിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, താൻ മൂത്രം കുടിച്ചതായി അവകാശപ്പെട്ടുകൊണ്ട് അനു അഗർവാൾ വാർത്തകളിൽ ഇടം നേടിയിരുന്നു.
"ഇത് പലർക്കും അറിയില്ല... അത് അജ്ഞത കൊണ്ടാണോ അതോ അവബോധമില്ലായ്മ കൊണ്ടാണോ എന്ന് പോലും, പക്ഷേ ആംറോളി എന്നറിയപ്പെടുന്ന മൂത്രം കുടിക്കുന്നത് യോഗ രീതിയാണ് . ഞാൻ അത് സ്വയം പരിശീലിച്ചിട്ടുണ്ട്. ഞാൻ അത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.
ഇത് വളരെ പ്രധാനപ്പെട്ട ഒരു പരിശീലനമാണ്. എന്നാൽ ഓർമ്മിക്കേണ്ട ഒരു നിർണായക കാര്യം, നിങ്ങൾ മുഴുവൻ മൂത്രവും കുടിക്കരുത് എന്നതാണ്. അതിന്റെ ഒരു പ്രത്യേക ഭാഗം മാത്രമേ കഴിക്കൂ... ആ ഭാഗം അമൃത് ആയി കണക്കാക്കപ്പെടുന്നു. ഇത് വാർദ്ധക്യം തടയുന്നതിനും ചർമ്മത്തെ ചുളിവുകളില്ലാതെ നിലനിർത്തുന്നതിനും സഹായിക്കുമെന്ന് അറിയപ്പെടുന്നു. ഇത് ആരോഗ്യത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും ശരിക്കും അത്ഭുതകരമാണ്. അതിന്റെ ഗുണങ്ങൾ ഞാൻ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്."
ആഷിഖിക്ക് ശേഷം, ഗസബ് തമാഷ, കിംഗ് അങ്കിൾ, രാം ശാസ്ത്ര തുടങ്ങിയ ചിത്രങ്ങളിൽ അനു പ്രത്യക്ഷപ്പെട്ടു. അവരുടെ അവസാന ചിത്രം റിട്ടേൺ ഓഫ് ജുവൽ തീഫ് (1996) ആയിരുന്നു. 1999 ൽ, അവർക്ക് ഗുരുതരമായ ഒരു അപകടത്തിൽ 29 ദിവസം കോമയിൽ കിടന്നു. അപകടത്തിന് ശേഷം അനു ഒരിക്കലും അഭിനയത്തിലേക്ക് തിരിച്ചുവന്നില്ല.