'പ്രസവിക്കാന്‍ ആശുപത്രിയില്‍ പോയിട്ടില്ല'; കുഞ്ഞതിഥിയെ വരവേറ്റ വിശേഷം പറഞ്ഞ് അനു മോഹന്‍

Web Desk   | Asianet News
Published : Feb 29, 2020, 08:07 PM IST
'പ്രസവിക്കാന്‍ ആശുപത്രിയില്‍ പോയിട്ടില്ല';  കുഞ്ഞതിഥിയെ വരവേറ്റ വിശേഷം പറഞ്ഞ് അനു മോഹന്‍

Synopsis

കുഞ്ഞു പിറന്ന വിശേഷ ഇത്തിരി പ്രത്യേകതകള്‍ ഉള്ളതായിരുന്നുവെന്നാണ് താരം തുറന്നുപറയുന്നത്. ഭാര്യ മഹേശ്വരി പ്രസവിച്ചത് ആശുപത്രിയില്‍ പോകാതെയാണെന്ന് അനു വെളിപ്പെടുത്തി.

ചലച്ചിത്രരംഗത്തെ വലിയൊരു കുടുംബത്തില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് അനു മോഹന്‍, മുത്തശ്ശന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍, അമ്മാവന്‍ സായി കുമാര്‍, ഏവര്‍ക്കും പ്രിയങ്കരിയായ അമ്മ ശോബ മോഹന്‍, ചേട്ടന്‍ വിനു മോഹന്‍, ചേട്ടത്തി വിദ്യാ മോഹന്‍ അങ്ങനെ കലാരംഗത്തുള്ള പ്രമുഖരെല്ലാം കുടുംബത്തിലുണ്ട് അനു മോഹന്. അടുത്തിടെ ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അനു മോഹന്‍റെ കോണ്‍സ്റ്റബിള്‍ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു.  ഇപ്പോഴിതാ തന്‍റെ കുറച്ച് കുടുംബ കാര്യങ്ങള്‍ പറയുകയാണ് താരം. ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയിലാണ് താരം മനസു തുറന്നത്.

കുഞ്ഞു പിറന്ന വിശേഷ ഇത്തിരി പ്രത്യേകതകള്‍ ഉള്ളതായിരുന്നുവെന്നാണ് താരം തുറന്നുപറയുന്നത്. ഭാര്യ മഹേശ്വരി പ്രസവിച്ചത് ആശുപത്രിയില്‍ പോകാതെയാണെന്ന് അനു വെളിപ്പെടുത്തി. നാച്ച്വറല്‍ ബെര്‍ത്തിങ് സെന്‍ററില്‍ വച്ചായിരുന്നു കുഞ്ഞിന്‍റെ ജനനം. നാച്ചുറല്‍ ബെര്‍ത്തിങ് സിസ്റ്റമായിരുന്നു പ്രസവ സമയത്ത് പിന്തുടര്‍ന്നത്. ഇക്കാര്യം ഞങ്ങളുട പ്രണയകാലത്തുതന്നെ തീരുമാനിച്ചതായിരുന്നു.ആശുപത്രിയേലേതുപോലെ ആയിരുന്നില്ല ആ സ്ഥലം. ഒരു വീട്ടിലെ ഫീലിങ്ങായിരുന്നു അവിടെയുള്ളതെന്നും ഇരുവരും വ്യക്തമാക്കി. ഇരുവരുടെയും മകന് ഇപ്പോള്‍ ഒരു വയസുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക