ടെലിവിഷൻ പരമ്പരയിൽ ആദ്യമായി അനുശ്രി, അതിഥി വേഷത്തിൽ അരങ്ങേറ്റം 'മിസിസ് ഹിറ്റ്ലറി'ൽ

Web Desk   | Asianet News
Published : Aug 29, 2021, 04:12 PM IST
ടെലിവിഷൻ പരമ്പരയിൽ ആദ്യമായി അനുശ്രി, അതിഥി വേഷത്തിൽ അരങ്ങേറ്റം 'മിസിസ് ഹിറ്റ്ലറി'ൽ

Synopsis

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് താരമെത്തുന്നത്.

ലയാള സിനിമാ താരം അനുശ്രീ ആദ്യമായി ടെലിവിഷൻ പരമ്പരയിൽ അതിഥി വേഷത്തിൽ എത്തുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് താരമെത്തുന്നത്. നായക കഥാപാത്രമായ ഡികെയുടെ വിവാഹം നടക്കുന്ന സ്പെഷ്യൽ എപ്പിസോഡിലാണ് അുനുശ്രി എത്തുന്നത്. ഇൻസ്റ്റയിൽ  പ്രത്യക്ഷപ്പെട്ട ടീസറിൽ അനുശ്രീക്ക് ഡികെയും കുടുംബവും  ഊഷ്മളമായ സ്വീകരണമാണ് നൽകുന്നത്

വിവാഹ വേഷത്തിലെത്തുന്ന ജ്യോതിയെ അനുശ്രീ തിരിച്ചറിയുന്നതും എന്നാൽ ആരോടും പറയരുതെന്ന് ആവശ്യപ്പെടുന്നതും പ്രൊമോയിൽ കാണാം. മേഘ്ന വിൻസെന്റാണ് ജ്യോതിയായി എത്തുന്നത്. അപ്രതീക്ഷിത മുഹൂർത്തങ്ങളാണ് പ്രേക്ഷകർക്കായി പരമ്പര കാത്തുവച്ചിരിക്കുന്നതെന്നാണ് പ്രൊമോയിൽ നിന്ന് വ്യക്തമാകുന്നത്.

ടീസർ പ്രകാരം, നേരത്തെ നിശ്ചയിച്ച വധു സിത്താരയ്ക്ക് പകരം ജ്യോതി മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നതായി കാണാം. അതേസമയം അടുത്തിടെ ഡികെയുടേയും സിത്താരയുടേയും  ഹൽദി ചടങ്ങും സംപ്രേഷണം ചെയ്തിരുന്നു. ഇതോടെ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് പുതിയ ടീസർ നൽകുന്നത്. എന്തായാലും പരമ്പരയിലേക്ക് മലയാളികളുടെ പ്രിയ താരം അനുശ്രീ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.

കണിശ്ശക്കാരനായ ഒരാളുടെ ജീവിതത്തിലേക്ക്, കുസൃതി നിറഞ്ഞ പെൺകുട്ടി കടന്നുവരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്  മിസിസ് ഹിറ്റ്ലറിന്റെ പ്രമേയം. ഷാനവാസ് ഷാനു, മേഘ്ന വിൻസെന്റ് എന്നിവരാണ്  ഡികെയായും ജ്യോതിയായും എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം മേഘ്നയുടെ അഭിനയ തിരിച്ചുവരവ്  കൂടിയാണ് ഈ പരമ്പര.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്