അഞ്ജലിയും ശിവനും പിരിയുകയാണോ? സാന്ത്വനം റിവ്യു

Published : Aug 28, 2021, 10:58 PM IST
അഞ്ജലിയും ശിവനും പിരിയുകയാണോ?  സാന്ത്വനം റിവ്യു

Synopsis

തെറ്റിദ്ധാരണയാണല്ലോ പല കുടുംബബന്ധങ്ങളും പിരിയാന്‍ കാരണമാകുന്നത്. സാന്ത്വനം വീട്ടിൽ ശിവാഞ്ജലിക്കിടയിലും സംഭവിക്കുന്നത്.

കൂട്ടുകുടുംബത്തിന്റെ സ്‌നേഹവും സന്തോഷവും സ്‌ക്രീനിലേക്ക് ഒപ്പിയെടുത്ത് പ്രേക്ഷക പ്രിയം നേടിയ പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും അവരുടെ പ്രിയപ്പെട്ട ജോഡികള്‍ ശിവനും അഞ്ജലിയുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലുണ്ടാകുന്ന പ്രണയനിമിഷങ്ങള്‍ പ്രേക്ഷകരെ സന്തോഷത്തിലാക്കുന്നതുപോലെ, അസ്വാരസ്യങ്ങള്‍ പ്രേക്ഷകരെ സങ്കടത്തിലാക്കാറുമുണ്ട്. അതുപോലെയുള്ള സന്ദര്‍ഭത്തിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.

തെറ്റിദ്ധാരണയണല്ലോ പല കുടുംബബന്ധങ്ങളും പിരിയാന്‍ കാരണമാകുന്നത്. സാന്ത്വനം വീട്ടിലും അതുപോലെയൊന്നാണ് സംഭവിക്കുന്നത്. ശിവന്‍ വീട്ടിലില്ലാത്ത സമയത്ത്, വീട്ടിലെ ചിലരെല്ലാം ഒന്നിച്ചിരുന്ന് സംസാരിച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അന്ന് ശിവന്റെ ഇളയ അനിയനായ കണ്ണന്‍ ഏട്ടത്തിയമ്മമാരോട് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള കാര്യങ്ങളെല്ലാമാണ് സംസാരിച്ചിരുന്നത്. അങ്ങനെ അഞ്ജലിയുടെ സംസാരം തുടങ്ങിയപ്പോഴാണ് ശിവന്‍ വീട്ടിലേക്കെത്തിയത്. ശിവനെ ആദ്യമൊന്നും ഒട്ടും ഇഷ്ടമായിരുന്നില്ലായെന്നും, അന്നൊക്കെ ഇഷ്ടമായിരുന്നതുപോലെ താന്‍ അഭിനയിക്കുകയായിരുന്നുവെന്നുമാണ് അഞ്ജലി പറഞ്ഞത്. ശേഷം തങ്ങളിപ്പോള്‍ പിരിയാനാകാത്ത വിധം അടുത്തുപോയെന്നും അഞ്ജലി പറയുന്നുണ്ടായിരുന്നു.

എന്നാല്‍ അഞ്ജലി ആദ്യം പറഞ്ഞ, ശിവനെ ഇഷ്ടമില്ലാതിരുന്ന സംസാരം മാത്രമാണ് ശിവന്‍ കേട്ടത്. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണയെന്ന വില്ലന്‍ ഇരുവരേയും തമ്മില്‍ അകറ്റുകയാണ്. ഒന്ന് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാതെ ഇരുവരും പിരിയുകയാണോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ശിവന്റെ അവഗണന സഹിക്ക വയ്യാതെയാണ് അഞ്ജലി വല്ല്യേട്ടന്റെ സമ്മതപ്രകാരം വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്.

അഞ്ജലി വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുമ്പോള്‍, ഹരിയുടെ ഭാര്യ അപര്‍ണ്ണ തന്റെ പുതിയ ജോലിക്കായുള്ള തയ്യാറെടുപ്പിലാണുള്ളത്. ബാങ്കിലെ ജോലി കരസ്ഥമാക്കിയ അപര്‍ണ ജോലിക്ക് പോകാനായി ഒരുങ്ങുന്നതും ഹരിയുടെ ആശങ്കകളും, സന്തോഷവുമെല്ലാം പരമ്പരയെ സന്തോഷമുള്ളതാകുന്നുവെങ്കിലും, ശിവാഞ്ജലിയുടെ പ്രശ്‌നം പരമ്പരയെ വിഷാദത്തിലേക്ക് നയിക്കുന്നു. എന്ത് വന്നാലും ഇരുവരും പിരിയില്ല എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് പ്രേക്ഷകരുള്ളത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്