സീരിയൽ അവസാനിച്ചതിനു ശേഷവും സാന്ത്വനം താരങ്ങളോടുള്ള സ്നേഹം ആരാധകർക്ക് കുറഞ്ഞിട്ടില്ല. ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റുകളെല്ലാം എപ്പോഴും വൈറലാണ്.
തിരുവനന്തപുരം: മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു സാന്ത്വനം. പരമ്പരയിൽ അപർണയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി രക്ഷ രാജിന് നിരവധി ആരാധകരുണ്ട്. നടി ചിപ്പി അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് രക്ഷ രാജിനെപ്പോലെയുള്ള യുവ താരങ്ങളും സീരിയലിൽ തകർത്ത് അഭിനയിച്ചത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന് ശേഷമാണ് ഏഷ്യനെറ്റിലെ സാന്ത്വനം പരമ്പരയിലേക്ക് രക്ഷയ്ക്ക് ക്ഷണം ലഭിക്കുന്നത്.
സീരിയൽ അവസാനിച്ചതിനു ശേഷവും സാന്ത്വനം താരങ്ങളോടുള്ള സ്നേഹം ആരാധകർക്ക് കുറഞ്ഞിട്ടില്ല. ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റുകളെല്ലാം എപ്പോഴും വൈറലാണ്. ഇപ്പോഴിതാ ദേവിയേടത്തിയെ അപ്രതീക്ഷിതമായി കാണാൻ എത്തിയിരിക്കുകയാണ് അപ്പു. രക്ഷയും ചിപ്പിയും കുറച്ച് കാലങ്ങൾക്ക് ശേഷം നേരിൽ കണ്ടതിന്റെ സന്തോഷമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. "ഞങ്ങൾ വീണ്ടും കണ്ടു. ചേച്ചിയേക്കാണാനുള്ള വളരെ പെട്ടെന്നുള്ള യാത്ര. ഈ കണ്ടുമുട്ടൽ ഞങ്ങളുടെ പഴയ ദിവസങ്ങളെ ഓർമിപ്പിച്ചു. സ്നേഹം ഒരിക്കലും മങ്ങില്ലെന്ന് മനസിലായി" എന്നാണ് രക്ഷ ചിപ്പിക്കൊപ്പമുള്ള വീഡിയോയിൽ കുറിച്ചത്.
അതിനിടെ സാന്ത്വനത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന പ്രൊമോ കണ്ട് ആനന്ദത്തിലാണ് ആരാധകർ. എന്നാൽ രണ്ടാം ഭാഗത്തിൽ പഴയ താരങ്ങൾ ആരും ഉണ്ടാവില്ലെന്നും എല്ലാം പുതിയവർ ആയിരിക്കുമെന്നും ഗോപിക പറയുന്നു. 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല. പുതിയ കഥയും പുതിയ കഥാപാത്രങ്ങളും ആണ്. അത് എന്തുകൊണ്ട് ആണ് എന്ന് ചോദിച്ചാൽ പുതിയ സ്റ്റോറി ആയിട്ട് തന്നെയാണ് അതിനെ മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്' എന്നാണ് ഗോപിക പറഞ്ഞത്.
നടി ചിപ്പി, ഗോപിക അനിൽ, സജിൻ, രാജീവ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന സീരിയൽ അവസാനിച്ചതിന്റെ സങ്കടത്തിൽ ആണ് ഇപ്പോഴും ആരാധകരും താരങ്ങളും.
'സച്ചിവ് ജി'ക്ക് പുതിയ വെല്ലുവിളികള്‍: പഞ്ചായത്ത് 3 ട്രെയിലര്‍ പുറത്തിറങ്ങി
ഷൂറയും കുഞ്ഞുമില്ലാതെ ഫുക്കറ്റിൽ ബോട്ടിങ് നടത്തി ബാഷി കുടുംബം, എന്ത് പറ്റിയെന്ന് ആരാഞ്ഞ് ആരാധകർ