'ഞങ്ങളെ മനസിലാക്കിയതിന് നന്ദി': മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

Published : Nov 20, 2024, 11:03 AM IST
'ഞങ്ങളെ മനസിലാക്കിയതിന് നന്ദി': മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

Synopsis

സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയുകയാണെന്ന് സൈറ ബാനു പ്രസ്താവനയിലൂടെ അറിയിച്ചു.

ചെന്നൈ: സം​ഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്‍റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറയുന്നു.

അതേ സമയം എആര്‍ റഹ്മാനും തന്‍റെ ഭാഗം എക്സ് പോസ്റ്റിലൂടെ വിശദീകരിച്ചിട്ടുണ്ട്. "മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" എന്നാണ് റഹ്മാന്‍ എഴുതിയിരിക്കുന്നത്. എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ്മാന്‍ നല്‍കിയിട്ടുണ്ട്. 

ഇപ്പോള്‍ റഹ്മാന്‍റെ മകന്‍ എആര്‍ അമീന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി മാതാപിതാക്കളുടെ വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. ഇന്‍സ്റ്റ സ്റ്റോറിയില്‍. 'ഞങ്ങളുടെ സ്വകാര്യത ഈ സമയത്ത് മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ മനസിലാക്കിയതിന് നന്ദി' എന്നാണ് ഗായകന്‍ കൂടിയായ റഹ്മാന്‍റെ മകന്‍ എഴുതിയിരിക്കുന്നത്. കൂടുതല്‍ മാതാപിതാക്കളുടെ വിവാഹമോചനം സംബന്ധിച്ച് അമീന്‍ പ്രതികരിച്ചിട്ടില്ല. 

അതേ സമയം 29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാച്ചെന്നാണ് സൈറയുടെ പ്രസ്താവന തുടങ്ങിയത്. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്‍റെ ഭാര്യ സൈറ വ്യക്തമാക്കി. 

സെലിബ്രിറ്റികളുടെ വിവാഹമോചനങ്ങള്‍ക്കാണ് കുറച്ചുകാലമായി തമിഴ് സിനിമ സാക്ഷ്യം വഹിക്കുന്നത്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്ത കോളിവുഡ് കേട്ടു, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. എആര്‍ റഹ്മാന്‍റെ വിവാഹമോചന പ്രഖ്യാപനം ഇന്നലെ രാത്രി പുറത്തുവന്നത് കോളിവുഡിനെ ശരിക്കും ഞെട്ടിച്ചു. 

'തകർന്ന ഹൃദയഭാരം ദൈവത്തിന്‍റെ സിംഹാസനത്തെ വിറപ്പിക്കും': വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍

'ഇതിലും പ്രതി ഞാനാകുമോ?': എആര്‍ റഹ്മാന്‍റെ വിവാഹമോചനം, ധനുഷിന് ട്രോളുകളുമായി തമിഴ് സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത