29 വർഷത്തെ ദമ്പത്യത്തിന് ശേഷം എ.ആർ. റഹ്മാനും സൈറയും വേർപിരിഞ്ഞു. ഈ വാർത്ത കോളിവുഡിനെ ഞെട്ടിച്ചു, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. 

ചെന്നൈ: സെലിബ്രിറ്റികളുടെ വിവാഹമോചനങ്ങള്‍ക്കാണ് കുറച്ചുകാലമായി തമിഴ് സിനിമ സാക്ഷ്യം വഹിക്കുന്നത്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്ത കോളിവുഡ് കേട്ടു, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. എന്നാല്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ വിവാഹമോചനത്തിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഇന്നലെ രാത്രി പുറത്തുവന്നത് കോളിവുഡിനെ ശരിക്കും ഞെട്ടിച്ചു. 

റഹ്മാനും സൈറയും തമ്മിലുള്ള 29 വര്‍ഷം പിന്നിട്ട ബന്ധമാണ് അവസാനിച്ചത്. സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും സൈറയും 1995ലാണ് വിവാഹം കഴിച്ചത്. വളരെ വേദനയോടെയും ദുഖത്തോടെയുമാണ് തീരുമാനമെന്നും സൈറ വ്യക്തമാക്കിയത്. 30 വര്‍ഷം തികയ്ക്കും എന്നാണ് കരുതിയത് എന്നും എന്നാല്‍ അദൃശ്യമായ ഒരു അവസാനം എല്ലാ ബന്ധത്തിനും ഉണ്ടെന്നാണ് വിവാഹ മോചനത്തെക്കുറിച്ച് റഹ്മാന്‍ പ്രതികരിച്ചത്. 

എ.ആർ. റഹ്മാന്‍റെ വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ആകുന്നത്. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച് മീമുകളില്‍ നടൻ ധനുഷിന്‍റെ പേരും സോഷ്യൽ മീഡിയയിൽ ട്രെൻഡാകാന്‍ തുടങ്ങി. പൊതുവേ, തമിഴ് സിനിമയിൽ ഒരു സെലിബ്രിറ്റി വിവാഹമോചനം പ്രഖ്യാപിക്കുമ്പോഴെല്ലാം, മീം ക്രിയേറ്റർമാർ പലപ്പോഴും ധനുഷിന്‍റെ പേര് തമാശയായി എടുത്തിടുന്നത് പതിവാണ് എന്നാണ് ചില തമിഴ് സൈറ്റുകള്‍ പറയുന്നത്. അടുത്തിടെ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചന വാർത്തകൾക്കിടയിൽ, ധനുഷിന്‍റെ പേര് മീമുകളിലും തമാശകളിലും പരാമർശിക്കപ്പെട്ടിരുന്നു. 

വിവാഹമോചിതനായി അതിന്‍റെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ധനുഷ് അവസാനം ചെയ്ത രായന്‍ ചിത്രത്തിലാണ് റഹ്മാന്‍ അവസാനം പ്രവര്‍ത്തിച്ചത്. അതാണോ പെട്ടെന്നുള്ള വിവാഹ മോചനത്തിന് കാരണം എന്ന് സംശയം ഉയര്‍ത്തുന്ന ട്രോളുകള്‍ പോലും തമിഴ് സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. അടുത്തിടെ നയന്‍താര ധനുഷ് വിവാദത്തിന് പിന്നാലെ ഇതും തന്‍റെ തലയിലാകുമോ എന്ന ധനുഷ് ചോദിക്കുന്ന മീമും വൈറലാകുന്നുണ്ട്. 

എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാന്‍ രാം ചരണ്‍ എത്തി; ആരാധകര്‍ കൂടി, ലാത്തിചാര്‍ജ് - വീഡിയോ

'തകർന്ന ഹൃദയഭാരം ദൈവത്തിന്‍റെ സിംഹാസനത്തെ വിറപ്പിക്കും': വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍