'നിങ്ങളെ പോലൊരു ശുദ്ധാത്മാവിനെ കിട്ടിയതിൽ ഞാന്‍ ഭാഗ്യവതി'; റോബിനെ കുറിച്ച് ആരതി

Published : Aug 26, 2022, 06:16 PM ISTUpdated : Aug 26, 2022, 06:19 PM IST
'നിങ്ങളെ പോലൊരു ശുദ്ധാത്മാവിനെ കിട്ടിയതിൽ ഞാന്‍ ഭാഗ്യവതി'; റോബിനെ കുറിച്ച് ആരതി

Synopsis

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താൻ വിവാഹിതനാകാൻ പോകുന്ന വിവരം റോബിൻ ആരാധകരുമായി പങ്കുവച്ചത്. നടിയും മോഡലുമായ ആരതി പൊടിയാണ് ഭാവിവധുവെന്നും വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും റോബിൻ അറിയിച്ചിരുന്നു.

ലയാളം ബി​ഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നുവെങ്കിലും, മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ‌ മറ്റൊരു മത്സാർത്ഥിക്കും ലഭിക്കാത്തത്ര ആരാധക വൃന്ദത്തെയാണ് റോബിൻ സ്വന്തമാക്കിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താൻ വിവാഹിതനാകാൻ പോകുന്ന വിവരം റോബിൻ ആരാധകരുമായി പങ്കുവച്ചത്. നടിയും മോഡലുമായ ആരതി പൊടിയാണ് ഭാവിവധുവെന്നും വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും റോബിൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആശംസകളുമായി നരവധി പേർ വന്നുവെങ്കിലും ഒരുവിഭാ​ഗം വിമർശനവും ഉന്നയിച്ചിരുന്നു. ദിൽഷയുമായി ബന്ധപ്പെടുത്തിയായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ റോബിനോടുള്ള തന്റെ പ്രണയം വെളിപ്പെടുത്തി കൊണ്ടുള്ള ആരതിയുടെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

"എന്നെയും റോബിനെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവയ്ക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും സ്പെഷ്യല്‍ ആണ്. നിങ്ങളെ പോലെ ഒരു ശുദ്ധാത്മാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്. മറ്റൊരു പ്രധാന കാര്യം, എന്റെ നിശബ്ദതയുടെ അര്‍ത്ഥം ഞാന്‍ ഊമയാണെന്നോ മിണ്ടാന്‍ അറിയാത്ത ആളാണ് എന്നോ അല്ല. എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്", എന്നാണ് ആരതി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 

ഇതാദ്യമായിട്ടാണ് വിമർശനങ്ങളിൽ ആരതി പ്രതികരിക്കുന്നത്. റോബിന്‍ പലതവണകളിലായി തനിക്ക് നേരെയും തന്റെ സുഹൃത്തുക്കള്‍ക്ക് നേരെയും വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിൻ തന്റെ വിവാഹ വിവരം പങ്കുവച്ചത്. 

'പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻ​ഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻ​ഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി', എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്. പ്രിയ താരത്തിന്റെ വെളിപ്പെടുത്തൽ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചിരുന്നത്.

ഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവിവധുവിനെ പരിയപ്പെടുത്തി ഡോക്ടർ റോബിൻ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത