'എപ്പോഴാണ് കല്യാണം'? ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി 'കുടുംബവിളക്ക്' താരം

Published : Aug 25, 2022, 11:18 AM IST
'എപ്പോഴാണ് കല്യാണം'? ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി 'കുടുംബവിളക്ക്' താരം

Synopsis

മോഡലിങ് രംഗത്തും സജീവമാണ് രേഷ്‍മ

ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രമായാണ് പരമ്പരയിൽ രേഷ്മ എത്തുന്നത്. അതായത് സുമിത്രയുടെ ഇളയ മകൻ പ്രതീഷിന്റെ ഭാര്യ. പരമ്പരയിലെ രേഷ്മ- പ്രതീഷ് ജോഡിക്ക് ആരാധകരും ഏറെയാണ്. നൂബിൻ ജോണിയാണ് പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയില്‍ വളരെ സജീവമായ രേഷ്മയുടെ റീൽസുകളൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. മോഡലിങ് രംഗത്തും ആക്ടീവാണ് രേഷ്മ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു രേഷ്‍മ. 

പഠിത്തമൊക്കെ കഴിഞ്ഞോ എന്ന ഒരാളുടെ ചോദ്യത്തിന് കഴിഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു കല്യാണം കഴിക്കണ്ടേ എന്നായിരുന്നു മറ്റൊരു ആരാധികയുടെ ചോദ്യം. തമാശ രൂപത്തിൽ വേണ്ടായേ...‌‌, എന്ന് രേഷ്‍മയുടെ മറുപടി. അതിന് സമയമുണ്ടല്ലോയെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു. നൂബിന്റെ കല്യാണത്തിനു പോകുന്നുണ്ടോ എന്നും ആരാധകർ ചോദിച്ചിരുന്നു. പോകുമല്ലോ എന്നായിരുന്നു രേഷ്മ മറുപടിയായികുറിച്ചത്. പ്രായം എത്രയാണെന്ന് ചിലർ ചോദിച്ചപ്പോൾ,  21 വയസാണ് തന്റെ പ്രായമെന്നായിരുന്നും താരം മറുപടി നൽകി.  സഞ്ജനയും പ്രതീഷും തമ്മിൽ പ്രണയത്തിലാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ നേരത്തെ പ്രേക്ഷകർ ചോദിച്ചിരുന്നു. ഇതിന് താരം മറുപടി നൽകുകയും ചെയ്തു. താനും പ്രതീഷും തമ്മിൽ സുഹൃത്തക്കളാണെന്നും പ്രണയമൊന്നും ഇല്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. കമ്മിറ്റഡ് ആണോ എന്നായിരുന്നു മറ്റൊരു ചോദ്യം, അതിന് അല്ല എന്നും ഉത്തരം നൽകി.

ALSO READ : 'പ്രേമം' എഫക്റ്റ്; തമിഴ്നാട് വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുക നേടി ​'ഗോള്‍ഡ്'

മോഡലിങ് രംഗത്ത് വളരെ സജീവമാണ് രേഷ്മ. നിരവധി ഫോട്ടോഷൂട്ടുകളുമായി നിരന്തരം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ലുക്ക് പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. തന്റെ മേക്കപ്പ് വീഡിയോകളും പലപ്പോഴായി രേഷ്മ പങ്കുവച്ചിട്ടുണ്ട്. കുടുംബവിളക്ക് താരങ്ങൾക്കൊപ്പമുള്ള രേഷ്മയുടെ റീൽസുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത