'ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ'; അമ്മയാകുന്ന സന്തോഷം പങ്കുവച്ച് അർച്ചന സുശീലൻ

Published : Jul 31, 2023, 08:12 AM IST
'ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ'; അമ്മയാകുന്ന സന്തോഷം പങ്കുവച്ച് അർച്ചന സുശീലൻ

Synopsis

ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും തന്നെ വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മുൻപ് അർച്ചന പറഞ്ഞിരുന്നു.

'എന്റെ മാനസപുത്രി' എന്ന സീരിയലിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രം അര്‍ച്ചനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി കൊടുത്തു. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും അര്‍ച്ചന പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. 'പാടാത്ത പൈങ്കിളി' എന്ന സീരിയലില്‍ ആയിരുന്നു അവസാനമായി അര്‍ച്ചന അഭിനയിച്ചത്. പ്രവീണുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരത്തിന്റെ ഏറ്റവും പുത്തൻ വിശേഷം ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

താൻ അമ്മയാകാൻ പോകുന്നുവെന്നാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് സന്തോഷം പങ്കുവെച്ചത്. ഭർത്താവ് പ്രവീണുമൊത്തുള്ള ചിത്രത്തിനൊപ്പം ഞങ്ങളുടെ കുഞ്ഞ് അത്ഭുതത്തിനായി കാത്തിരിക്കുന്നു എന്നാണ് നടി കുറിച്ചത്. മൃദുല വിജയ്, ദിയ മേനോൻ തുടങ്ങി വൻ താരനിരയാണ് താരത്തിന് ആശംസകൾ അറിയിച്ചത്.

ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും തന്നെ വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മുൻപ് അർച്ചന പറഞ്ഞിരുന്നു. താൻ ഒരുപാട് ഫാമിലി ഓറിയന്റഡ് പേഴ്സൺ ആണെന്നും താരം പറഞ്ഞിരുന്നു. ‌കൊവിഡ് കാലമാണ് തന്റെ തീരുമാനം മാറ്റിയതെന്നും അർച്ചന പറഞ്ഞിരുന്നു. അമേരിക്കയിൽ വച്ചാണ് പ്രവീണുമായി അർച്ചന വിവാഹതിയാകുന്നത്. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസിലാക്കിയ ശേഷമായിരുന്നു അർച്ചന വിവാഹത്തിന് സമ്മതിച്ചത്.

സന്തുഷ്ടകരമായ കുടുംബ ജീവിതമാണ് അർച്ചന ഇപ്പോൾ നയിക്കുന്നത്. പ്രവീണുമായുള്ള വിവാഹത്തോടെ അഭിനയം തന്നെ വേണ്ടെന്ന് വച്ച അർച്ചന മിനി സ്ക്രീനിലെ തിരക്കുള്ള താരമായിരുന്നു. കുടുംബത്തിന് അത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന അർച്ചന സ്റ്റാർഡം ഇമേജ് കംപ്ലീറ്റായി ഉപേക്ഷിച്ചിട്ടാണ് അമേരിക്കയിലേക്ക് പോകുന്നതും.

'ദാറ്റ് ഈസ് റോങ്, അതിനുള്ള അധികാരമില്ല'; സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ബാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത