ആദ്യത്തെ കണ്‍മണിക്കൊപ്പം അര്‍ജുന്‍ അശോകനും നിഖിതയും, വൈറലായി കുടുംബ ചിത്രം

Web Desk   | Asianet News
Published : Jan 01, 2021, 06:19 PM ISTUpdated : Jan 01, 2021, 06:23 PM IST
ആദ്യത്തെ കണ്‍മണിക്കൊപ്പം അര്‍ജുന്‍ അശോകനും നിഖിതയും, വൈറലായി കുടുംബ ചിത്രം

Synopsis

നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ഒരു ചിത്രവും അർജുൻ പങ്കുവച്ചിരുന്നു.

ലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ യുവതാരങ്ങളിൽ ഒരാളാണ് അര്‍ജുന്‍ അശോകന്‍. നായകനായും സഹനടനായുമെല്ലാം താരപുത്രന്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. നിലവില്‍ മോളിവുഡിലെ യുവതാരങ്ങളില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം കൂടിയാണ് അര്‍ജുന്‍. ഇപ്പോഴിതാ ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അർജുന്റെ ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്.

നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ഒരു ചിത്രവും അർജുൻ പങ്കുവച്ചിരുന്നു. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബിടെക്ക്, വരത്തൻ, മന്ദാരം, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക