'പോസിറ്റീവ് ആയിരിക്കാന്‍ പഠിപ്പിച്ചതിന് നന്ദി'; അച്ഛന് പിറന്നാള്‍ ആശംസയുമായി അഹാന

Web Desk   | Asianet News
Published : Jun 12, 2021, 06:41 PM IST
'പോസിറ്റീവ് ആയിരിക്കാന്‍ പഠിപ്പിച്ചതിന് നന്ദി'; അച്ഛന് പിറന്നാള്‍ ആശംസയുമായി അഹാന

Synopsis

ഇന്ന് 53മത്തെ പിറന്നാൾ ആഘോഷിക്കുകയാണ് കൃഷ്ണകുമാർ. 

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കുടുംബത്തിന് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. ഇന്ന് 53മത്തെ പിറന്നാൾ ആഘോഷിക്കുകയാണ് കൃഷ്ണകുമാർ. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മകൾ അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

"പിറന്നാൾ ആശംസകൾ അച്ഛാ, എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി എന്തെങ്കിലും കണ്ടെത്തുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചതിന് നന്ദി. അച്ഛന് സന്തോഷവും ആയൂര്‍ ആരോഗ്യവും നേരുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുക, അതിനായി പരിശ്രമിക്കുക", അഹാന കുറിക്കുന്നു. ഒപ്പം കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചു. 

വാർത്താ അവതാരകൻ ആയിട്ടാണ് കൃഷ്ണകുമാർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സീരിയലിലൂടെ അഭിനയരംഗത്തേക്ക് അദ്ദേഹം എത്തി. തുടർന്ന് നിരവധി സിനിമകളിലും കൃഷ്ണകുമാർ തന്റേതായ സ്ഥാനം നേടിയെടുത്തു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക