വർക്കൗട്ട് ചിത്രങ്ങളുമായി റിമി; മസ്സിൽ വരുന്നുണ്ടല്ലോന്ന് ബാബുരാജ് !

Web Desk   | Asianet News
Published : Jul 10, 2021, 07:06 PM IST
വർക്കൗട്ട് ചിത്രങ്ങളുമായി റിമി; മസ്സിൽ വരുന്നുണ്ടല്ലോന്ന് ബാബുരാജ് !

Synopsis

റിമി പങ്കുവച്ച ചിത്രത്തിന് നടൻ ബാബുരാജ് നൽകിയ കമന്റാണ് ശ്രദ്ധേടുന്നത്. 

നിലവിൽ വർക്കൗട്ടിന്റെ കാര്യത്തിൽ ഒരുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ആളാണ് ​ഗായിക റിമി ടോമി. തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യം കഠിനമായ വർക്കൗട്ടും ഡയറ്റുമാണെന്നും റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ കുറിച്ചും തന്‍റെ യുട്യൂബ് ചാനലിലൂടെ റിമി പറഞ്ഞിരുന്നു. ഇപ്പോഴിതാ റിമി പങ്കുവച്ച ചിത്രത്തിന് നടൻ ബാബുരാജ് നൽകിയ കമന്റാണ് ശ്രദ്ധേടുന്നത്. 

കൈ ഉയർത്തിപ്പിടിച്ച് മസിൽ കാണിച്ചു നിൽക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. “അമ്മോ, വരുന്നുണ്ട്, മസ്സിൽ” എന്നാണ് ബാബുരാജ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി വന്നിരിക്കുന്നത്. 

മലയാളത്തിന്‍റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. മീശമാധവനിലെ 'ചിങ്ങമാസം' എന്ന ഗാനം ക്ലിക്കായതോടെ റിമിയുടെ ജീവിതവും മാറി മറിയുകയായിരുന്നു. ഇടയ്ക്ക് അഭിനയത്തിലും ഒരുകൈ നോക്കി. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സജീവമാണ് റിമി. അവതാരകയായും തിളങ്ങുന്ന റിമിക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍