‘മൈ എവർടൈം സൂപ്പർസ്റ്റാർ’; വാണി വിശ്വനാഥിനൊപ്പമുള്ള ഫോട്ടോയുമായി ബാബുരാജ്

Web Desk   | Asianet News
Published : Jul 07, 2021, 08:55 PM IST
‘മൈ എവർടൈം സൂപ്പർസ്റ്റാർ’; വാണി വിശ്വനാഥിനൊപ്പമുള്ള ഫോട്ടോയുമായി ബാബുരാജ്

Synopsis

ഇരുവരും ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. 

തൊണ്ണൂറുകളിലെ തെന്നിന്ത്യൻ സിനിമകളിൽ തൻ്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് താരം സിനിമ വിട്ടത്. ഇപ്പോഴിതാ ബാബുരാജ്  പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഇരുവരും ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. ‘മൈ എവർടൈം സൂപ്പർസ്റ്റാർ’ എന്ന് കുറിച്ചിട്ടുമുണ്ട്. നടന്റെ പോസ്റ്റിന് താഴെ നിരവധിപ്പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മിക്ക സിനിമകളിലും വില്ലൻ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിലൊരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് അറിയപ്പെടുന്ന മുൻനിര നായികയായി തിളങ്ങുകയായിരുന്നു.

അതേസമയം, ജോജിയാണ് ബാബുരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ അവതരിപ്പിച്ച ജോജിയുടെ ചേട്ടൻ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. ബാബുരാജ് എന്ന നടന്റെ തിരിച്ചുവരവാണ് ജോജി എന്ന ചിത്രം എന്നും സമൂഹമാധ്യമത്തില്‍ പ്രേക്ഷകര്‍ പറയുന്നത്.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്