പൊടിതട്ടിയെടുത്ത ആല്‍ബം പങ്കുവച്ച് രശ്‍മി സോമന്‍, മൂക്കത്ത് വിരല്‍വച്ച് ആരാധകര്‍

Published : Jul 07, 2021, 04:13 PM IST
പൊടിതട്ടിയെടുത്ത ആല്‍ബം പങ്കുവച്ച് രശ്‍മി സോമന്‍, മൂക്കത്ത് വിരല്‍വച്ച് ആരാധകര്‍

Synopsis

കാലങ്ങളായി സ്‌ക്രീനില്‍ ഉള്ള താരമാണെങ്കിലും കഴിഞ്ഞകാലത്തെ താരങ്ങളുടെ ചിത്രങ്ങള്‍ കാണുന്നത് പ്രേക്ഷകര്‍ക്ക് ഒരു ആനന്ദം തന്നെയാണ്. താരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പഴയകാല ചിത്രത്തിനുതാഴെ വരുന്ന കമന്റുകളും എല്ലായിപ്പോഴും രസകരമായിരിക്കും.

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയുമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്‍മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവ സാന്നിധ്യമായിരുന്ന രശ്‍മി വര്‍ഷങ്ങള്‍ക്കു ശേഷം സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. സീ കേരളത്തിലെ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്‍മി നിലവില്‍ അഭിനയിക്കുന്നത്. ലോക്ക് ഡൗണിനുശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷം കഴിഞ്ഞദിവസം രശ്‍മി സോമന്‍ പങ്കുവച്ചിരുന്നു. പൊടിതട്ടിയെടുത്ത രശ്‍മിയുടെ ചില ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.


കാലങ്ങളായി സ്‌ക്രീനില്‍ ഉള്ള താരമാണെങ്കിലും കഴിഞ്ഞകാലത്തെ താരങ്ങളുടെ ചിത്രങ്ങള്‍ കാണുന്നത് പ്രേക്ഷകര്‍ക്ക് ഒരു ആനന്ദം തന്നെയാണ്. താരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പഴയകാല ചിത്രത്തിനുതാഴെ വരുന്ന കമന്റുകളും എല്ലായിപ്പോഴും രസകരമായിരിക്കും. 'പണ്ടായിരുന്നു ഭംഗി, അതൊക്കെ ഒരുകാലം, മുടി കൂടി,നീളം വച്ചു.' ഇങ്ങനെയെല്ലാം കമന്റും ചെയ്‍ത് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ രശ്‍മി സോമന്‍ പങ്കുവച്ച പഴയകാലചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്‍ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്‍മി. 


തിരിച്ചുവരവിലും രശ്‍മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്. 


പഴയ രശ്‍മിയെ ആളുകള്‍ അതുപോലെതന്നെ ഓര്‍ത്തിരിക്കുന്നുവെന്നാണ് രശ്‍മിയുടെ ചിത്രത്തിനുവന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. അന്നത്തെക്കാളും സുന്ദരിയായത് ഇപ്പോഴാണെന്ന് ചിലര്‍ പറയുന്നു. ചിത്രം കാണുമ്പോള്‍ പണ്ടത്തെ പരമ്പരകള്‍ ഓര്‍മ്മ വരുന്നു എന്നെല്ലാമാണ് ആളുകള്‍ കമന്റായി പറയുന്നത്.  ഏതായാലും ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

ചെക്കൻ ബോംബെയിൽ നിന്ന്, ബോഡി ബിൽഡർ, കല്യാണം ഈ മാസം; വെളിപ്പെടുത്തി റിമി ടോമി
വെറും മൂന്ന് ദിവസത്തെ പരിശീലനം; ജാസിയുടെ നൃത്തത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ