‘പ്രി ഓണം വൈബ്'; അനാർക്കലിയിൽ മനോഹരിയായി ഭാവന, കമന്റുമായി താരങ്ങൾ

Published : Aug 14, 2021, 09:02 PM IST
‘പ്രി ഓണം വൈബ്'; അനാർക്കലിയിൽ മനോഹരിയായി ഭാവന, കമന്റുമായി താരങ്ങൾ

Synopsis

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട് ഭാവന. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

അനാർക്കലിയിലുളള തന്റെ പുതിയ ചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ലൈറ്റ് യെല്ലോ അനാർക്കലിയിൽ അതീവ സുന്ദരിയായി ആണ് ഭാവന ചിത്രത്തിലുള്ളത്. പിന്നാലെ താരങ്ങൾ അടക്കമുള്ള നിരവധി പേരാണ് രം​ഗത്തെത്തിയത്. ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ അടക്കമുള്ളവർ ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ
വൈറലായി സൗഭാഗ്യയുടെ 'കല്യാണി' വേർഷൻ