മലയാളികളുടെ പ്രിയ നായിക; ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ?

Web Desk   | Asianet News
Published : Aug 14, 2021, 09:45 PM IST
മലയാളികളുടെ പ്രിയ നായിക; ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ?

Synopsis

തലയില്‍ മുല്ലപ്പൂ ചൂടി ഊഞ്ഞാലാടുന്ന ദിവ്യയേയും ചിത്രത്തില്‍ കാണാം.  

ലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ എത്തിയ താരം, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ് ദിവ്യ. തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്. 

ഒന്നാനാം ഊഞ്ഞാൽ ഒരു പൂവിനൂഞ്ഞാൽ എന്ന ഗാനത്തിന്റെ ആദ്യ വരികളാണ് അടിക്കുറിപ്പായി ദിവ്യ ഉണ്ണി ചിത്രത്തിന് നല്‍കിയിരിക്കുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി ഊഞ്ഞാലാടുന്ന ദിവ്യയേയും ചിത്രത്തില്‍ കാണാം.

ഹൂസ്റ്റണിലാണിൽ എഞ്ചിനീയറാണ് അരുണ്‍. 2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. പിന്നീട് 2017ലാണ്  വിവാഹമോചിതയാകുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്. ദിവ്യയുടെയും അരുണിന്‍റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത് കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു. മീനാക്ഷിക്കും അർജുനും ശേഷം എത്തിയ മകൾക്ക് ഐശ്വര്യ ഉണ്ണി അരുൺ കുമാർ എന്നാണ് പേര് നൽകിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത