'നിങ്ങളായിരുന്നു എല്ലാ​ അർത്ഥത്തിലും വാപ്പച്ചിയുടെ ഇഷ്ടതാരം'; ദുൽഖർ പറയുന്നു

By Web TeamFirst Published Jul 8, 2021, 10:11 AM IST
Highlights

മമ്മൂട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ദിലീപ് കുമാറെന്നാണ് ദുൽഖർ കുറിക്കുന്നത്. 
 

തിഹാസ താരം ദിലീപ് കുമാറിന് വിടപറയുകയാണ് കലാലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി അടക്കമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ദിലീപ് കുമാറിനോടുള്ള മമ്മൂട്ടിയുടെ ആരാധന വെളിപ്പെടുത്തുന്ന ദുൽഖർ സൽമാന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട താരമാണ് ദിലീപ് കുമാറെന്നാണ് ദുൽഖർ കുറിക്കുന്നത്. 

ദുൽഖറിന്റെ വാക്കുകൾ

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം ഏറ്റവും സ്നേഹിച്ചിരുന്ന ഒരാൾ നിങ്ങളായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും. ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറയുമായിരുന്നു. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ തേൻ പോലെ ഒഴുകുമെന്ന്, നിങ്ങൾ സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്. ഒരു പരിപാടിക്കിടയിലോ വിദേശത്ത് ഷോപ്പിങ് ചെയ്യുമ്പോഴോ നിങ്ങൾ വാപ്പച്ചിയെ കണ്ടാൽ, എപ്പോഴും അദ്ദേഹത്തെ സ്നേഹത്തോടെ സമീപിക്കുകയും സ്നേഹാന്വേഷണം പങ്കുവയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്. എല്ലാ​ അർത്ഥത്തിലും നിങ്ങളായിരുന്നു  അദ്ദേഹത്തിന്റെ ഇഷ്ടതാരം. വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു.

കഴിഞ്ഞദിവസം മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാർ അന്തരിച്ചത്. ന്യൂമോണിയ ബാധയെത്തുടർന്നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ചു അദ്ദേഹം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!