
ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. വർഷങ്ങൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ വടക്കൻ സെൽഫിയിലൂടെ നായികയായി മഞ്ജിമ അരങ്ങേറ്റം കുറിച്ചു. തമിഴ്, തെലുങ്ക് എന്നീ ഭാഷാ ചിത്രങ്ങളിൽ താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തനിക്ക് സംഭവിച്ച ഒരപകടത്തെ കുറിച്ചാണ് മഞ്ജിമ പറയുന്നത്.
അപകടത്തെത്തുടർന്ന്, കാലിനു പരുക്കേറ്റ് കുറേകാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു എന്ന് മഞ്ജിമ പറയുന്നു. ശസ്ത്രക്രിയയ്ക്കും താരം വിധേയയായിരുന്നു. സ്വന്തം കാലില്‍ ഉടനെയൊന്നും നടക്കാനാകില്ലെന്ന് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കുകയാണ് വേണ്ടതെന്നും മഞ്ജിമ കുറിക്കുന്നു.
‘സ്വന്തം കാലില്‍ നടക്കുകയെന്ന യാഥാര്‍ഥ്യം വളരെ അകലയാണെന്ന് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ തന്നെ വിശ്വസിക്കുക. ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും’ എന്നാണ് മഞ്ജിമ വാക്കർ ഉപയോഗിച്ച് നടന്നിരുന്ന കാലത്തെ ചിത്രം പങ്കുവച്ച് കുറിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona