'കാര്‍ത്തു ദേവനന്ദയുടെ മകളാണെന്ന സത്യം പരസ്യമാകുമോ' : കാര്‍ത്തികദീപം റിവ്യു

Web Desk   | Asianet News
Published : Jul 12, 2021, 11:39 PM IST
'കാര്‍ത്തു ദേവനന്ദയുടെ മകളാണെന്ന സത്യം പരസ്യമാകുമോ' : കാര്‍ത്തികദീപം റിവ്യു

Synopsis

കാര്‍ത്തുവിനോടുള്ള ദേവയുടെ പെരുമാറ്റം ചുറ്റുമുള്ള ആളുകളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ദേവയുടെ മക്കളുടെ മനസ്സില്‍ അസൂയയും സംശയവും ഒന്നിച്ചാണുള്ളത്. ദേവയുടെ മകളാണ് കാര്‍ത്തുവെന്ന സത്യം വരും ദിവസങ്ങളില്‍ ആരെല്ലാം അറിയുമെന്നതാണ് പരമ്പരയുടെ പുതിയ ആകാംക്ഷ.

അപ്രതീക്ഷിതമായ അപടകടത്തില്‍ മാതാപിതാക്കളെ നഷ്‍ടമാകുന്ന നായികാ കഥാപാത്രത്തിന്റെ വിവാഹവും മുന്നോട്ടുളള ജീവിതത്തില്‍ അവള്‍ നേരിടേണ്ടിവരുന്ന പ്രശ്‍നങ്ങളുമാണ് കാര്‍ത്തികദീപം പരമ്പര പറയുന്നത്. സ്‍നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര തീവ്രമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.


മാതാപിതാക്കളെ നഷ്‍ടമാകുന്ന നായികാ കഥാപാത്രമായി പരമ്പരയിലെത്തുന്നത് സ്‍നിഷാ ചന്ദ്രനാണ്. അപകടത്തില്‍ മാതാപിതാക്കളെ നഷ്‍ടപ്പെടുന്ന കാര്‍ത്തുവിനെ മകളായി നോക്കാന്‍ നോക്കാന്‍ കണ്ണന്‍ എന്നയാള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ കാര്‍ത്തുവിന് നേരിടേണ്ടിവരുന്ന പ്രശ്‍നങ്ങളുമായിരുന്നു തുടക്കത്തില്‍ പരമ്പരയെ നയിച്ചിരുന്നതെങ്കില്‍ വിവേക് ഗോപന്‍ കൈകാര്യം ചെയ്യുന്ന അരുണ്‍ എന്ന കഥാപാത്രവുമായുള്ള കാര്‍ത്തുവിന്റെ വിവാഹവും, അതുമായുള്ള പ്രശ്‌നങ്ങളുമായിരുന്നു പിന്നീട് കണ്ടത്.


കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥനായി എത്തിയപ്പോഴായിരുന്നു അരുണ്‍ കാര്‍ത്തുവിനെ കണ്ടുമുട്ടുന്നതും വിവാഹത്തിലേക്ക് കഥാഗതി മാറുന്നതും. എന്നാല്‍ വിവാഹം കഴിഞ്ഞ് പാലയ്ക്കല്‍ വീട്ടിലെത്തിയതോടെ അരുണിന്റെ അച്ഛന്റെ പെങ്ങള്‍ ദേവനന്ദയുടെ വീട്ടുഭരണം കാര്‍ത്തുവിന് തലവേദനയാകുകയായിരുന്നു. അപ്പച്ചിയെന്ന് അരുണും കാര്‍ത്തുവും വിളിക്കുന്ന ആ കഥാപാത്രമായെത്തുന്നത് മിനിസ്‌ക്രീനിലെ നിറസാനിദ്ധ്യമായ രശ്‍മി സോമനാണ്. ആദ്യമെല്ലാം പരമ്പരയിലെ മറ്റെല്ലാ കഥാപാത്രങ്ങളേയും വിറപ്പിച്ച് നിന്നിരുന്ന ദേവനന്ദയുടെ മനംമാറ്റമാണ് കുറച്ച് എപ്പിസോഡുകളായി പരമ്പരയിലെ പുതിയ വിശേഷം. കാര്‍ത്തുവിനോട് ശത്രുവെന്ന തരത്തില്‍ മാത്രം പെരുമാറിയിരുന്ന ദേവവനന്ദയുടെ പെരുമാറ്റം പരമ്പരയിലെ കഥാപാത്രങ്ങളേയും ഞെട്ടിച്ചിരുന്നു.


കാര്‍ത്തു തന്റെ മകളാണോയെന്ന സംശയമുള്ളതാണ് ശത്രുതാപരമായ പെരുമാറ്റം മാറ്റുന്നതിനും, കാര്‍ത്തുവിനോടുള്ള ദേവനന്ദയുടെ സ്‌നേഹത്തിനും വഴിയൊരുക്കിയത്. എന്നാല്‍ ദേവനന്ദയുടെ ഇപ്പോഴുള്ള മക്കള്‍ക്ക് അമ്മയുടെ മനംമാറ്റത്തില്‍ സംശയം തോന്നിതുടങ്ങുന്നുണ്ട്. തങ്ങളേക്കാളേറെ സ്‌നേഹം അമ്മ കാര്‍ത്തുവിനോട് കാണിക്കാനുള്ള കാരണമെന്താണെന്ന് എല്ലാവരുംതന്നെ ഒളിഞ്ഞും തെളിഞ്ഞും ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ദേവനന്ദയോട് ഭര്‍ത്താവ് ശരത്തും അതേ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, താന്‍ മക്കളേക്കാളേറെ സ്‌നേഹിച്ച അരുണിന്റെ ഭാര്യയല്ലേ അവളെന്നാണ് ദേവനന്ദ പറയുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ടെസ്റ്റിംഗിലൂടെ അവള്‍ തന്റെ സ്വന്തം മകളാണെന്ന് ദേവനന്ദ തിരിച്ചറിഞ്ഞിരിക്കുന്നു.


കാര്‍ത്തുവിനോടുള്ള ദേവയുടെ പെരുമാറ്റം ചുറ്റുമുള്ള ആളുകളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ദേവയുടെ മക്കളുടെ മനസ്സില്‍ അസൂയയും സംശയവും ഒന്നിച്ചാണുള്ളത്. ദേവയുടെ മകളാണ് കാര്‍ത്തുവെന്ന സത്യം വരും ദിവസങ്ങളില്‍ ആരെല്ലാം അറിയുമെന്നും അറിഞ്ഞുകഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതുമാണ് പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്നത്. 


എന്താകും വരും ദിവസങ്ങളിലെ കഥാഗതിയെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത