'ഇത്രയും വലിയൊരു നടൻ അങ്ങനെ പറഞ്ഞപ്പോൾ, തളർന്നിരുന്ന് പോയി'; മമ്മൂട്ടിയെ കുറിച്ച് നന്ദകിഷോർ

Published : Apr 10, 2023, 07:33 PM ISTUpdated : Apr 10, 2023, 07:35 PM IST
'ഇത്രയും വലിയൊരു നടൻ അങ്ങനെ പറഞ്ഞപ്പോൾ, തളർന്നിരുന്ന് പോയി'; മമ്മൂട്ടിയെ കുറിച്ച് നന്ദകിഷോർ

Synopsis

മൂന്ന് സിനിമകൾ മാത്രമെ ഒന്നിച്ച് ചെയ്തിട്ടുള്ളൂ എങ്കിലും മമ്മൂട്ടിയുമായി നല്ല അടുപ്പമാണ് തനിക്കെന്ന് നന്ദകിഷോർ പറയുന്നു. 

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച്, പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുക ആണ് അദ്ദേഹം. സമീപ കാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധനേടുന്ന മമ്മൂട്ടിയെ കുറിച്ച് നടൻ നന്ദകിഷോർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മൂന്ന് സിനിമകൾ മാത്രമെ ഒന്നിച്ച് ചെയ്തിട്ടുള്ളൂ എങ്കിലും മമ്മൂട്ടിയുമായി നല്ല അടുപ്പമാണ് തനിക്കെന്ന് നന്ദകിഷോർ പറയുന്നു. 

നന്ദകിഷോറിന്റെ വാക്കുകൾ ഇങ്ങനെ

മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. ഇടയ്ക്ക് വിളിക്കലൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് എന്നെ താല്പര്യം ആണ്. ജയരാജ് സംവിധാനം ചെയ്ത ലൗഡ്സ്പീക്കർ എന്ന ചിത്രത്തിലാണ് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്നത്. അതിലെനിക്കൊരു ചെറിയ വേഷമാണ്. തൃശ്ശൂരിൽ വച്ചതിന്റെ ഒരു ഭാ​ഗം ഷൂട്ട് ചെയ്യുന്നതിനിടെ ഞാനെന്റെ രണ്ട് പുസ്തകം മമ്മൂക്കയ്ക്ക് കൊടുത്തു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതാണ് ഒരു പുസ്തകമെന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് വാങ്ങി കൊണ്ടുപോയി. കുറച്ച് കഴിഞ്ഞ് എന്നോട് വന്നിട്ട് ഈ മനുഷ്യന്‍ തമാശ പറയാൻ തുടങ്ങി. ഞാനപ്പോഴും അദ്ദേഹത്തോട് ഫ്രീയായി ഇടപഴകി തുടങ്ങിയിട്ടില്ല. വലിയൊരു ആർട്ടിസ്റ്റ് അല്ലെ അതിന്റെ ഭയമുണ്ട് എനിക്ക്. പിന്നെ ഞങ്ങൾ കാണുന്നത് പ്രാഞ്ചിയേട്ടന്റെ ലൊക്കേനിൽ വച്ചാണ്. എന്നെ കണ്ടതും വന്ന് കെട്ടിപിടിച്ചു. ആ സമയത്ത് ടെലീകൂത്ത് എന്നൊരു പരിപാടി ഞാൻ കേരള വിഷനിൽ ചെയ്യുന്നുണ്ടായിരുന്നു. അത് ​ഗംഭീരമാണെന്ന് പറഞ്ഞ് പുള്ളി കാരവാനിലേക്ക് പോയി. അത് കേട്ടതും വാസ്തവത്തിൽ അവിടെ തളർന്നിരുന്ന് പോയി. സന്തോഷം കൊണ്ടാണ്. പിറ്റേദിവസം ഞാൻ വീണ്ടും ഷൂട്ടിം​ഗ് കാണാൻ പോയി. അന്ന് മമ്മൂക്ക എന്നോട് ഒന്നര മണിക്കൂർ സംസാരിച്ചു. 

ആദ്യ വിവാഹം പ്രശ്നത്തിൽ കലാശിച്ചു; 50-ാം വയസിൽ രണ്ടാം വിവാഹത്തിനൊരുങ്ങി പ്രശാന്ത്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത