2005ല്‍ ആണ് പ്രശാന്തിന്റെ ആദ്യ വിവാഹം നടന്നത്.

രു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടനായിരുന്നു പ്രശാന്ത്. മലയാളത്തിൽ കുഞ്ചാക്കോ ബോബനെ പോലെ തമിഴിലെ ചോക്ലേറ്റ് നായകനായിരുന്നു നടന്‍ ത്യാഗരാജന്റെ മകൻ കൂടിയായ പ്രശാന്ത്. ജീന്‍സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ അടക്കം നടനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. നിലവില്‍ സിനിമയിൽ അത്ര സജീവമല്ലെങ്കിലും നടന്റേതായി പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ ജനശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. 

അമ്പതുകാരനായ പ്രശാന്ത് വീണ്ടും വിവാഹിതനാകുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. അടുത്തിടെ സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ ത്യാഗരാജന്‍ ആണ് മകന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. "പ്രശാന്തിന്റെ വിവാഹം വേർപിരിയലിൽ അവസാനിച്ചു. ഒരുപക്ഷെ അവൻ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ആയിരിക്കുമായിരുന്നോ എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. പ്രശാന്തിന്റെ പുതിയ സിനിമ റിലീസാകുന്നതിന്റെ അടുത്ത മാസം തന്നെ അവന് തീർച്ചയായും രണ്ടാം വിവാഹം നടത്തും", എന്നാണ് ത്യാ​ഗരാജൻ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിഷയത്തില്‍ പ്രശാന്ത് ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. 

2005ല്‍ ആണ് പ്രശാന്തിന്റെ ആദ്യ വിവാഹം നടന്നത്. വീട്ടുകാര്‍ കണ്ടുപിടിച്ച ഗൃഹലക്ഷ്മി എന്ന യുവതിയെയാണ് പ്രശാന്ത് വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസും നല്‍കിയിരുന്നു.

'റോബിന്‍ വാക്ക് പാലിച്ചു'; പക്വതയോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായെന്ന് മനോജ് കുമാര്‍

ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ. നടി സിമ്രാനും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രശാന്തിന്റെ പിതാവ് ത്യാ​ഗരാജനാണ്. സിമ്രാൻ, പ്രിയ ആനന്ദ്, യോഗി ബാബു, കെ എസ് രവി കുമാർ, ഉർവശി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.