'സർ ജി, ഞാൻ നിങ്ങളുടെ വലിയ ഫാനാണ്': ഫഹദിനോട് നസ്രിയ പറയുന്നു

Web Desk   | Asianet News
Published : Jul 21, 2021, 09:54 PM ISTUpdated : Jul 21, 2021, 09:56 PM IST
'സർ ജി, ഞാൻ നിങ്ങളുടെ വലിയ ഫാനാണ്': ഫഹദിനോട് നസ്രിയ പറയുന്നു

Synopsis

മാലിക് എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്.

ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014–ലാണ് ഫഹദും നസ്രിയയും വിവാഹിതരാകുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന നസ്രിയ, കൂടെ എന്ന സിനിമയിലൂടെ അഭിനയരംഗത്തു തിരിച്ചെത്തി. കഴിഞ്ഞ വർഷം ഫഹദിനൊപ്പം ട്രാൻസ് എന്ന സിനിമയിലും നസ്രിയ പ്രത്യക്ഷപ്പെട്ടു.  സമൂഹമാധ്യമങ്ങളിൽ സജീവമായ നസ്രിയ പങ്കുവച്ച ചെറുകുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

‘സർ ജി.. ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്. ഓരോ ദിവസവും എന്നെ അദ്ഭുതപ്പെടുത്തുന്നു. ഞാൻ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാൻ ഗേൾ മൊമന്റ് സെൽഫിയാണ്.’–ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു. ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

മാലിക് എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്. 
ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകർ വരെ രംഗത്തുവന്നിരുന്നു. നാനി ചിത്രത്തിലൂടെ ഈ വർഷം തെലുങ്ക് ഇൻഡസ്ട്രിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നസ്രിയ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത