‘ഷാറൂഖ് ഖാൻ തന്ന 300 രൂപ ഇന്നും പേഴ്സിലുണ്ട്’; പ്രിയാമണി പറയുന്നു

Web Desk   | Asianet News
Published : Jun 17, 2021, 08:56 PM IST
‘ഷാറൂഖ് ഖാൻ തന്ന 300 രൂപ ഇന്നും പേഴ്സിലുണ്ട്’; പ്രിയാമണി പറയുന്നു

Synopsis

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് പ്രിയാമണി ഇപ്പോൾ. 

ലയാളികളുടെ പ്രിയതാരമാണ് നടി പ്രിയാമണി. മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമകളിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ ബോളിവുഡ് ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് പ്രിയാമണി. ചിത്രത്തിലെ ഒരു​ ​ഗാനരം​ഗത്തിൽ അതിഥി വേഷമായിട്ടായിരുന്നു നടി എത്തിയത്. ഷൂട്ടിം​ഗിനിടയിൽ ഷാരൂഖ് ഖാന്‍ തനിക്ക് 300 രൂപ തന്നുവെന്നും അത് താന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു.

''ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. തന്റെ നേട്ടത്തിലുള്ള അഹന്തയൊന്നും അദ്ദേഹത്തിന് ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം പെരുമാറിയത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്''എന്ന് പ്രിയാമണി പറയുന്നു.

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് പ്രിയാമണി ഇപ്പോൾ. സുചിത്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സീരീസിൽ, മനോജ് ബാജ്‌പേയി, സാമന്ത അകിനേനി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത