'ചേച്ചിക്ക് എന്താ എന്നോട് വൈരാഗ്യം'? മൃദുലയോട് ചോദ്യവുമായി റബേക്ക

Published : Jun 17, 2021, 07:26 PM IST
'ചേച്ചിക്ക് എന്താ എന്നോട് വൈരാഗ്യം'? മൃദുലയോട് ചോദ്യവുമായി റബേക്ക

Synopsis

ചില യുട്യൂബ് ചാനലുകളിലും മറ്റുമായി ഇരുവരും തമ്മിൽ വലിയ വഴക്കാണെന്ന തരത്തിൽ ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് മലയാളി താരങ്ങളാണ് റബേക്ക സന്തോഷും മൃദുല വിജയും. എന്നാൽ ചില യുട്യൂബ് ചാനലുകളിലും മറ്റുമായി ഇരുവരും തമ്മിൽ വലിയ വഴക്കാണെന്ന തരത്തിൽ ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഒരിക്കല്‍ ഒരു ആരാധിക ഇക്കാര്യം ചോദിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു മൃദുലയുടെ മറുപടി. എന്നാലിപ്പോൾ ഇരുവരും ഒരുമിച്ച് ലൈവില്‍ എത്തിയപ്പോഴും റബേക്ക ഇക്കാര്യം ചോദിച്ചു.

നമ്മൾ തമ്മിൽ വഴക്കാണ് വൈരാഗ്യമുണ്ട് എന്നൊക്കെ  കുറേ പറയുന്നത് കേട്ടല്ലോ, ചേച്ചിക്ക് എന്താണ് വൈരാഗ്യമെന്നായിരുന്നു റബേക്കയുടെ ചോദ്യം. "എനിക്കൊരു ഫാന്‍ അയച്ചതായിരുന്നു. ചേച്ചീ നിങ്ങള്‍ തമ്മില്‍ വഴക്കാണോയെന്നായിരുന്നു ചോദ്യം. ഇല്ലെന്ന് മറുപടി കൊടുത്തു. ഇതാരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് പറഞ്ഞ് ഫാന്‍സുകാര്‍ വലിയ വഴക്കിലാണ് എന്ന് അവർ പറഞ്ഞിരുന്നു", റബേക്ക പറഞ്ഞു.

ആകെ മൃദുലച്ചേച്ചിയെ കണ്ടത് ഒരു വട്ടമാണ്. ഏതോ ഒരു അവാര്‍ഡ് ചടങ്ങില്‍. തിരുവനന്തപുരത്ത് വെച്ചാണ് ഷൂട്ടിംഗ് എങ്കില്‍ പലരെയും കാണാറുണ്ട്. അങ്ങനെ പോലും നമ്മൾ കണ്ടിട്ടില്ലെന്നും റേബേക്ക പറഞ്ഞു. പരസ്പരം വിശേഷങ്ങൾ പങ്കുവച്ച ഇരുവരും വിവാഹത്തെ കുറിച്ചും സംസാരിച്ചു. അടുത്ത മാസമാണ് വിവാഹമെന്ന് മൃദുല പറഞ്ഞപ്പോൾ, തന്‍റെ വിവാഹം പെട്ടെന്നായിരിക്കുമെന്നും എൻഗേജ്മെന്‍റും അങ്ങനെയായിരുന്നു എന്നും റബേക്ക പറഞ്ഞു.

നടൻ യുവ കൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ജൂലൈയിലാണ് ഇവരുടെ വിവാഹം. വിവാഹ സാരി നെയ്യുന്നതിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് മൃദുല എത്തിയിരുന്നു. വിവാഹത്തിന്‍റെ ഒരുക്കങ്ങൾ തുടങ്ങിയെന്നും ലോക്ക് ഡൌൺ ആയതിനാൽ വലിയ ഓളമില്ലെന്നും മൃദുല പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത