'ഇഷ്ടമായി.. കലക്കി'; ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ച് സൂര്യ

Web Desk   | Asianet News
Published : Jul 25, 2021, 08:04 PM ISTUpdated : Jul 25, 2021, 08:07 PM IST
'ഇഷ്ടമായി.. കലക്കി'; ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ച് സൂര്യ

Synopsis

നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു.

താനും ദിവസങ്ങൾക്ക് മുമ്പാണ് തമിഴ്താരം സൂര്യയുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ താരത്തിന്റെ ആരാധകർ ആഘോഷ പരിപാടികൾ തുടങ്ങി കഴിഞ്ഞിരുന്നു. നിരവധി പേരാണ് സൂര്യയ്ക്ക് വ്യത്യസ്തമായ രീതിയിൽ ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. ഇങ്ങ് തലസ്ഥാന ന​ഗരിയിലെ ചെങ്കല്‍ച്ചൂള അഥവ രാജാജി ന​ഗറിലെ ഒരു കൂട്ടം കുട്ടികൾ ചെയ്ത ബർത്ത് ഡേ സ്പെഷ്യല്‍ വീഡിയോ.  

സൂര്യ നായകനായ ‘അയൻ’ സിനിമയിൽ നിന്നുള്ള ഗാനം അതുപോലെ തന്നെ പുനരാവിഷ്കരിക്കുകയാണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്. എന്നാൽ, നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ സൂര്യയും ഷെയർ ചെയ്തിരിക്കുകയാണ്.

‘സൂര്യ ഫാൻസ്‌ ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്. “ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത