'ഒരു അവധി എടുക്കുന്നു'; സോഷ്യല്‍ മീഡിയയോട് ‘ബൈ' പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

Web Desk   | Asianet News
Published : Jul 25, 2021, 05:00 PM IST
'ഒരു അവധി എടുക്കുന്നു'; സോഷ്യല്‍ മീഡിയയോട് ‘ബൈ' പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

Synopsis

ധനുഷ് നായകനായി എത്തിയ ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. 

ലയാളികളുടെ പ്രിയ യുവ നടികളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ എത്തി അധിക നാളായില്ലെങ്കിലും ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചെറു കുറിപ്പാണ് ശ്രദ്ധനേടുന്നത്. താൻ സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുന്നുവെന്നാണ് ഐശ്വര്യ കുറിക്കുന്നത്. 

നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. കുറച്ച് സമയം സ്വയം ചിലവഴിക്കാനായി മാറ്റിവെക്കാമെന്ന അര്‍ത്ഥം വരുന്ന കോട്ടാണ് ഐശ്വര്യ പങ്കുവെച്ചത്. ‘സമൂഹമാധ്യമത്തില്‍ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാം’, എന്നും താരം കുറിച്ചു. 

ധനുഷ് നായകനായി എത്തിയ ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, ജെയ്മസ് കോസ്മോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കാണെക്കാണെ, അര്‍ച്ചന 31, കുമാരി എന്നീ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത